മണ്ണാർക്കാട് :അട്ടപ്പാടിയിൽ ചിത്രീകരിച്ചതും,ശക്തമായ പ്രമേയം ഉൾക്കൊള്ളുന്നതും
ഗോത്രജനത അഭിനയിച്ച ഒരു സിനിമ എന്ന നിലയിലും,പ്രിയനന്ദൻ സംവിധാനം ചെയ്ത
'ധബാരി ക്യുരുവി' ചലച്ചിത്ര പ്രദർശനം ഇന്ന് വ്യാഴം മണ്ണാർക്കാട് നടക്കും.
മണ്ണാർക്കാട് ഡക്കലോഗ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ചിത്രപ്രദർശനം. നായാടിക്കുന്ന് മിലൻ സിനിമാസിൽ ഉച്ചയ്ക്ക് 2:30നും വൈകിട്ട് 6:30നും പ്രദർശനം ഉണ്ടായിരിക്കും.
അച്ഛൻ ആരെന്നറിയാത്ത ഒരു കുരുവി എന്നതാണ് ഈ സിനിമ പേരിന്റെ അർത്ഥം.ഗോത്രവർഗ്ഗ കലാരൂപങ്ങളുടെ ചിലങ്ക കെട്ടുന്നിടത്തു നിന്നാണ് ഈ സിനിമയുടെ ദൃശ്യങ്ങൾ തുടങ്ങുന്നത്. അവരുടെ താളവും ജീവിതവും ചേർന്നുള്ള സംഗീതം സിനിമയുടെ പശ്ചാത്തലത്തിൽ ഉടനീളമുണ്ട്.
പ്രിയനന്ദന്റെ മകൻ അശ്വഘോഷാണ് ഇതിലെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.അച്ഛനും മകനും കൂടി അട്ടപ്പാടി എന്ന ഭൂപ്രദേശത്തിന്റെ ദൃശ്യചാരുത മുഴുവൻ ഒരു സിനിമയുടെ ക്യാൻവാസിലേക്ക് പകർത്തിയെഴുതിയിട്ടുണ്ട്.അഭിനയത്തില്‍ മുൻപരിചയങ്ങളൊന്നുമില്ലാത്ത അട്ടപ്പാടിയിലെ നിഷ്കളങ്കരായ മനുഷ്യരെ അഭ്രപാളിയിലെ അഭിനയത്തിലേക്ക് മെരുക്കുന്നതിലും അവരെ സിനിമയിൽ ഉടനീളം ജൈവീകത നിറയുന്ന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതിലും പ്രിയനന്ദൻ വിജയിച്ചിട്ടുണ്ട്.മണ്ണാർക്കാട് നായാടിക്കുന്ന് മിലൻ സിനിമാസിൽ ഏർപ്പെടുത്തിയ
'ധബാരി ക്യുരുവി' ചലച്ചിത്ര പ്രദർശനത്തിന്റെ ടിക്കറ്റുകൾക്ക് വിളിക്കാം:9447995959,
9446345388,9496296340,94479 24052
إرسال تعليق