സി.പി.ഐ (എം) ശ്രീകൃഷ്ണപുരം ഏരിയ മുൻ സെക്രട്ടറിയും ജില്ലാ കമ്മറ്റി അംഗവുമായിരുന്ന വി.ഗംഗാ ധരൻ (76) അന്തരിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്തിൽ കുറുവട്ടൂർ വാഴയിൽ വീട്ടിൽ പരേതരായ കൃഷ്ണൻകുട്ടി നായർ - കുഞ്ഞിമാളു അമ്മ ദമ്പതികളുടെ മകനായി 1947 ൽ ജനിച്ചു.ഇരുപതാമത് വയസ്സിൽ സി.പി.ഐ (എം) അംഗമായി. വെള്ളി നേഴിയിലും ശ്രീകൃഷ്ണപുരം ഏരിയ യിലും ഒറ്റപ്പാലം താലൂക്കിലുമാകെ കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ചു ജനങ്ങൾക്കിടയിൽ പ്രിയങ്കരനായിരുന്നു. യുവജന സംഘ ടനയായ കെ.എസ്.വൈ.എഫ് പ്രവർ ത്തകനായിരുന്നു. സി.പി.ഐ (എം) ഒറ്റപ്പാലം താലൂക്ക് കമ്മറ്റി അംഗമായി പ്രവർത്തിച്ചിരുന്ന സഖാവ് ശ്രീകൃഷ്ണപുരം ഏരിയാ കമ്മറ്റി രൂപീകരിച്ചതുമുതൽ അംഗമായും പ്രവർത്തിച്ചു.2004 മുതൽ 2014 വരെ ശ്രീകൃഷ്ണപുരം ഏരിയാ സെക്രട്ടറി യായും പാലക്കാട് ജില്ലാ കമ്മറ്റി അംഗമായും പ്രവർത്തിച്ചു.കേരള കർഷകസംഘം, കെ.എസ്.കെ.ടി.യു, ചെത്ത് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംഘടനകളുടെ ജില്ലാ നേതൃത്വത്തിൽ വിവിധ കാലയളവു കളിൽ പ്രവർത്തിച്ചിട്ടുണ്ട്. മിച്ചഭൂമി സമരത്തിൻ്റെ ഭാഗമായും 1973 ലെ എൻ.ജി.ഒ - അധ്യാപക സമരത്തിൻ്റെ ഭാഗമായും ജയിൽ വാസമനുഭവിച്ചി ട്ടുണ്ട്.1979 മുതൽ 1985 വരെയും 1988 മുതൽ 1995 വരെ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറായും 2000 മുതൽ 2005 വരെ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറു മായും പ്രവർത്തിച്ചു.1983 മുതൽ ശ്രീകൃഷ്ണപുരം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറായിരുന്നു. പത്തു വർഷക്കാലം ബാങ്കിൻ്റെ പ്രസിഡ ൻറായും പ്രവർത്തിച്ചു. ഒറ്റപ്പാലം താലൂക്ക് ലാൻബോർഡ് അംഗമായും ജില്ലാ സഹകരണ ബാങ്ക് ഡയറക്ട റായും വിവിധ കാലയളവുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ദേവയാനി. മക്കൾ ജി.നിഷാദ് (ബാങ്ക് ഓഫ് ഇന്ത്യ, റാണിപേട്ട്),ജി.നിവേദ്, (കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട്. നെടുമ്പാശ്ശേരി).മരുമക്കൾ:പി. ചിത്ര (അധ്യാപിക, കല്ലുവഴി ശബരി എ.യു. പി.സ്കൂൾ), പ്രവീണ.
വി.ഗംഗാധരൻ അന്തരിച്ചു
The present
0
إرسال تعليق