സാംസ്കാരിക കൂട്ടായ്മക്ക് രൂപം നൽകി

 ശ്രീകൃഷ്ണപുരം : ശ്രീകൃഷ്ണപുരത്തും പരിസരപ്രദേശങ്ങളിലുമുള്ള കലാ-സാഹിത്യ- സാംസ്കാരിക പ്രവർത്തകരുടെ ഉന്നമനത്തിനായി ശ്രീകൃഷ്ണപുരം കേന്ദ്രീകരിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു സാംസ്കാരിക കൂട്ടായ്മയ്ക്ക് രൂപം നൽകി. കലാസാഹിത്യ-സാംസ്കാരിക രംഗത്ത് വളർന്നുവരുന്ന യുവതലമുറയെ പ്രോത്സാഹിപ്പിക്കാനും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കാനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് തെങ്ങിൻ തോട്ടത്തിന്റെ അദ്ധ്യക്ഷതയിൽ പി.ഹരിഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.ബാലകൃഷ്ണൻ. ജെ.പി. കല്ലുവഴി, യു.കുഞ്ഞയമ്മു, രാജു കരിയോട്, പി.മണികണ്ഠൻ, പി.മോഹനൻ, പി.ഗിരീശൻ, ഭാസ്കരൻ ചിങ്ങനേഴി തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി ഉണ്ണി കരിമ്പുഴ (പ്രസിഡൻറ്), പി.വി. ശശിധരൻ (സെക്രട്ടറി), ബിജു പൊയ്കയിൽ (വൈസ് പ്രസിഡൻറ്), സംഗീത് എസ് കുമാർ (ജോ.സെക്രട്ടറി), സുരേഷ്. സി. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

أحدث أقدم