ഏകദിന അധ്യാപക പരിശീലനം

ശ്രീകൃഷ്ണപുരം : എസ് എസ് കെ ചെർപ്പുളശ്ശേരി ബി ആർ സി യുടെ നേതൃത്വത്തിൽ ഹയർ സെക്കൻ്ററി വിഭാഗം കൊമേഴ്സ്, ഇക്കണോമിക്സ് അധ്യാപകർക്ക് ഏകദിന പരിശീലനം നടത്തി. ഇന്നൊവേറ്റീവ് പ്രോഗ്രാം ഫോർ കൊമേഴ്സ് എന്ന പേരിൽ ബി ആർ സി ഹാളിൽ നടത്തിയ പരിപാടി ബി പി സി എൻ.പി.പ്രിയേഷ് ഉദ്ഘാ ടനം ചെയ്തു. ഒ റഹീം അധ്യക്ഷനായി. അഗളി, മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ബി ആർസികൾക്ക് കീഴിലെ അധ്യാ പർക്കാണ് പരിശീലനം നൽകിയത്. ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി സംരഭകത്വ വികസന നൈപുണി വളർ ത്തിയെടുക്കുക എന്നതാണ് പരിപാടി യുടെ ലക്ഷ്യം.പി.കെ സാവിത്രി, കെ എച്ച് ഫഹദ്, കെ രതീഷ്, ഇ രാജേഷ് എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم