മണ്ണാർക്കാട് : 2024 ഫെബ്രുവരി 17 ,18 തിയതികളിൽ തച്ചമ്പാറയിൽ വെച്ചു നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി
ബാലവേദി ക്യാമ്പ് സംഘടിപ്പിച്ചു.
കുമരംപുത്തൂർ എ. യു. പി സ്കൂളിൽ നടന്ന പരിപാടി എഴുത്തുകാരനും, പ്രഭാഷകനുമായ കെ. പി. എസ് പയ്യനടം ഉദ്ഘാടനം ചെയ്തു.
മേഖല പ്രസിഡന്റ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാപ്രസിഡന്റ് കെ. എസ് സുധീർ,കെ. യദു,എൻ .വി. വിഷ്ണു,ബിനു മനോജ്, ഉമ എൻ.വി., കുമാരൻ കുമരംപുത്തൂർ എന്നിവർ സംസാരിച്ചു.
കെ.ബാലസുബ്രഹ്മണ്യൻ മാസ്റ്റർ, മോഹനൻ എലവഞ്ചേരി എന്നിവർ ശാസ്ത്ര പരീക്ഷണങ്ങൾ, ശാസ്ത്ര കളികൾ, പാട്ടുകൾ എന്നിവക്ക് നേതൃത്വം നൽകി.മണ്ണാർക്കാട് മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 50തിലധികം കുട്ടികൾ പങ്കെടുത്തു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വീട്ടുമുറ്റ ക്ലാസുകൾ, ജൻഡർ ക്യാമ്പ്, യുവസംഗമം, ശാസ്ത്ര സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കും.
إرسال تعليق