എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ പാലക്കാട് 'സ്നേഹാലയത്തിലെ' അന്തേവാസികൾക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും വേണ്ടി സമാഹരിച്ച വസ്ത്രങ്ങളുടെ രണ്ടാംഘട്ട കൈമാറ്റം നടന്നു. കുട്ടികളിൽ സേവനതൽപരതയും, സന്നദ്ധതാപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനുള്ള മനോഭാവം വളർത്തുന്നതിനും അശരണർക്കും ആലംബഹീനർക്കും തെരുവിൽ അലയുന്നവർക്കും അത്താണിയായി മാനുഷിക സേവനപ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നതിന് നേതൃത്വപരമായ പങ്ക്‌വഹിക്കുന്നതിനും ഈ പരിപാടി സഹായകമായി. പരിപാടി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം സ്നേഹാലയം ചാരിറ്റബിൾ സൊസൈറ്റി പ്രതിനിധി എം റാണിക്ക് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.പി നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡന്റ് എൻ നാജിയ പ്രധാനാധ്യാപകൻ സി.ടി മുരളീധരൻ സ്റ്റാഫ് കൺവീനർ സി മുഹമ്മദാലി, വ്യാപാരി പ്രതിനിധി മുഫീന ഏനു പി.ടി.എ അംഗങ്ങളായ സി.പി നുസ്‌റത്ത്, സി അബ്ദുൾ റഷീദ്, റഹീസ് എടത്തനാട്ടുകര, പി.പി അലി, കെ അക്ബർ, സുധീർ, എം രാജു അധ്യാപകരായ കെ.എം ഷാഹിന സലീം, കെ.എ മിന്നത്ത്, എം.പി മിനീഷ, എം ഷബാന ഷിബില, എ.പി. ആസിം ബിൻ ഉസ്മാൻ . എൻ ഷാഹിദ് സഫർ, കെ സൗമ്യ, പി അജിത, വി അനിത, കെ.ടി ഷംസീദബീഗം, സി അശ്വതി, എം നിഷ വിദ്യാർത്ഥി പ്രതിനിധികളായ കെ.പി ഇഷാ നസീർ, കെ മുഹമ്മദ് റൈഹാൻ എന്നിവർ സംബന്ധിച്ചു.
സ്നേഹാലയ' അന്തേവാസികൾക്ക് രണ്ടാംഘട്ട വസ്ത്ര കൈമാറ്റം നടത്തി വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ
The present
0
إرسال تعليق