കൊച്ചി:ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ കേരള (ടിഡാക്ക്) പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയികളെ നാളെ കൊച്ചിയില്‍ പ്രഖ്യാപിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം നോര്‍ത്തിലെ കോറല്‍ ഐല്‍ ഹോട്ടലില്‍ രാവിലെ 11 മണിക്കാണ് പരിപാടി. വിജയികള്‍ക്ക് നാല് സ്വിഫ്റ്റ് കാറുകളും, 14 സ്ക്കൂട്ടറുകളുമാണ് സമ്മാനമായി നല്‍കുന്നത്. സംസ്ഥാനത്തെ അസോസിയേഷന്‍ അംഗങ്ങളുടെ പ്രതിനിധികളായി എത്തുന്ന ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ലൈവ് ടെലികാസ്റ്റിംഗ് സൗകര്യം ഒരുക്കിയാണ് വിജയികളെ പ്രഖ്യാപിക്കുകയെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് അസി തോമസ്,ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ കാപ്പിള്ളില്‍ എന്നിവര്‍ പറഞ്ഞു.കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചുവരുന്ന അംഗങ്ങളുടെ ഷോപ്പില്‍ നിന്നും വീല്‍ അലൈന്‍മെന്‍റ് ചെയ്യുമ്പോഴും ടയര്‍ മാറ്റിവെയ്ക്കുമ്പോഴും കസ്റ്റമേഴ്സിന് നല്‍കുന്ന സൗജന്യ കൂപ്പണില്‍ നിന്നാണ് നറുക്കെടുപ്പ് നടത്തുന്നത്.
കേരളത്തില്‍ ടയര്‍ ഡീലേഴ്സ് വീല്‍ അലൈന്‍മെന്‍റ് മേഖലയില്‍ ആറ് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ടയര്‍ ഡീലേഴ്സ് ആന്‍റ് അലൈന്‍മെന്‍റ് അസോസിയേഷന്‍ കേരള (ടിഡാക്ക്).ഈ മേഖലയുടെയും അംഗങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനുമായി ഒട്ടേറെ പദ്ധതികളാണ് അസോസിയേഷന്‍ ആവിഷ്ക്കരിച്ചുവരുന്നത്.മുന്‍ വര്‍ഷങ്ങളിലും ഒട്ടേറെ സമ്മാനങ്ങളാണ് അസോസിയേഷന്‍ നല്‍കിയിട്ടുള്ളതെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അസോസിയേഷന്‍ ട്രഷറര്‍ മുഹമ്മദ് റാഫി, സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ നൗഷാദ് ടി സി, ശിവകുമാര്‍ പാവളം, സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ ഷാജി മുഹമ്മദ്,മുജീബ് റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
إرسال تعليق