കെടിഡിസിയുടെ പതിനൊന്നാമത് ആഹാർ റസ്റ്റോറന്റ് ഫെബ്രുവരി 15ന് മണ്ണാർക്കാട് ഉദ്ഘാടനം ചെയ്യുമെന്ന് പി.കെ.ശശി

 

മണ്ണാർക്കാട്:നടമാളിക റോഡിൽ,റൂറൽ സർവീസ് സഹകരണ ബാങ്ക് നാട്ടുചന്ത കോംപ്ലക്സിൽ, അത്യാധുനിക സൗകര്യത്തോടെ സജ്ജമാക്കിയ കെ ടി ഡി സി ആഹാർ റസ്റ്റോറന്റ് ഫെബ്രുവരി 15ന് വൈകിട്ട് 4 മണിക്ക് ടൂറിസം-ഗതാഗത വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കുമെന്ന് കെടിഡിസി ചെയർമാൻ പി കെ ശശിവാർത്താ സമ്മേളനത്തിൽ പറഞ്ഞു.ആഹാറിലെ റസ്റ്റോറന്റിന്റെ കെട്ടിടോദ്ഘാടനം മണ്ണാർക്കാട് മുൻസിപ്പൽ ചെയർമാൻ മുഹമ്മദ് ബഷീറും,ആഹാറിലെ കഫേ ഉദ്ഘാടനം തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലിയും നിർവഹിക്കും.വിവിധ ജനപ്രതിനിധികളും, ജില്ലാ ഭരണകൂടത്തിന്റെയും ടൂറിസം വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരും, കെടിഡിസി ഡയറക്ടർ ബോർഡ് അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമെന്ന് പി കെ ശശി പറഞ്ഞു.



സമ്പുഷ്ടമായ സൗത്ത് ഇന്ത്യൻ നോർത്തിന്ത്യൻ, ചൈനീസ്,അറേബ്യൻ, തന്തൂരി വിഭവങ്ങൾ  ഉൾപ്പെടെയുള്ള മെനു, വിശാലമായ പാർക്കിംഗ് സൗകര്യം,പരിശീലനം ലഭിച്ച ജീവനക്കാർ എന്നിവയാണ് ആഹാറുകളിലൂടെ കെടിഡിസി ഉറപ്പുവരുത്തുന്നത്. വനിതകൾക്കും കുട്ടികൾക്കുമായി  വിശ്രമമുറി,ടോയ്ലറ്റ് സംവിധാനം തുടങ്ങി വിപുലമായ സൗകര്യത്തോടെയാണ് ആഹാർ ക്രമീകരിച്ചിരിക്കുന്നത് എന്നും,കേരളത്തിലെ പതിനൊന്നാമത്തെ ആഹാറാണ് മണ്ണാർക്കാട് തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പ്രധാന പാതയോരങ്ങളിൽ കെടിഡിസിയുടെ ആഹാറുകൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും വാർത്താസമ്മേളനത്തിൽ പി.കെ.ശശി വ്യക്തമാക്കി. ആര്യമ്പാവ് കെ ടി ഡി സി ഹോട്ടലിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പ്രിന്റ്- വിഷ്വൽ-ഓൺലൈൻ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ മാധ്യമ പ്രതിനിധികൾ സംബന്ധിച്ചു.


Post a Comment

أحدث أقدم