മണ്ണാർക്കാട്: മതമൈത്രിയുടേയും സാന്ത്വന സേവന പ്രവർത്തനങ്ങളുടെ നാലു പതിറ്റാണ്ട് പാരമ്പര്യമുള്ള കാഞ്ഞിരപ്പുഴ നേർച്ച ഈ മാസം 17,18 തിയതികളിൽ നടക്കുമെന്ന്സം ഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉസ്താദ്ഡോ.ഉസ്മാൻ സൈനി അൽഖാദിരിയുടെ നേതൃത്വത്തിൽ നടക്കുന്ന നേർച്ചയുടെ ഉദ്ഘാടനം 17ന് 10AM വൈദ്യുതി വകുപ്പ്മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. പാണക്കാട് സയ്യിദ് വാഹിദ് ശിഹാബ് തങ്ങൾ പ്രാർത്ഥന നിർവഹിക്കും. സമൂഹ്യസേവന വേദിയിൽ 350 വിധവകൾക്ക് റിലീഫ്വിതരണം, കാഞ്ഞിരപ്പുഴ പഞ്ചായത്തിലുള്ള 150 ഓളം 60 വയസുകഴിഞ്ഞവർക്ക് വസ്ത്രങ്ങളും,300 രോഗികൾക്ക് സൗജന്യ പരിശോധനയും, ആയുർവേദ മരുന്നും വിതരണം ചെയ്യും.
കെ.ശാന്തകുമാരി എം.എൽ.എ, മറ്റ് രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. 18ന് രാവിലെ 10മണിക്ക് പതാക പ്രയാണവും സി.ഹംസ ഉസ്താദ് ഖബർ സിയാറത്തും നേർച്ചക്കൊടിയേറ്റവും നടക്കും. സയ്യിദ് ബാവ ഫക്രുദ്ദീൻ അറബി തങ്ങൾ മറ്റു സാധാത്തീങ്ങളും പണ്ഡിതൻമാരും നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ സംഘാടകരായ ഡോ.ഉസ്മാൻ സൈനി അൽ ഖാദിരി,മണികണ്ഠൻ, അലി, മൊയ്തീൻകുട്ടി മുസ്തഫ, സുഹൈബ് മിസ്ബാഹി,സൽമാനുൽ ഫാരിസ് അസ്ഹരി,ഹാഫിള് അബുതാഹിർ സുഹ്രി
എന്നിവർ പങ്കെടുത്തു.
إرسال تعليق