ഇൻസൈറ്റ് ഡോക്യുമെന്ററി ഫെസ്റ്റിവൽ ഡെലിഗേറ്റ് രെജിസ്ട്രേഷൻ തുടങ്ങി.മേള 18ന്.

 

പാലക്കാട്:ഫെബ്രുവരി പതിനെട്ടിന് ലയൺസ് സ്കൂളിൽ നടക്കുന്ന ഏഴാമത് കെ.ആർ. മോഹനൻ മെമ്മോറിയൽ ഇന്റർനാഷണൽ ഡോക്യുമെന്ററി  ഫെസ്റിവലിലേക്കുള്ള ഡെലിഗേറ്റ് രെജിസ്ട്രേഷൻ ആരംഭിച്ചു.രാവിലെ ഒന്പതുമണി മുതൽ വൈകീട്ട് ഏഴുമണി വരെ നീണ്ടു നിൽക്കുന്ന മേളയിൽ ഇരുപതു മിനുട്ടിൽ താഴെയുള്ള പതിനഞ്ചോളം മത്സര  ഡോക്യൂമെന്ററികൾപ്രദർശിപ്പിക്കും.ഓരോ ഡോക്യൂമെന്ററി പ്രദർശി പ്പിച്ച ശേഷം ആ ഡോക്യൂമെന്ററിയുടെ അണിയറ പ്രവർത്തകരുമായി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഈ മേളയുടെ മാത്രം പ്രത്യേകതയാണ്.ഡെലിഗേറ്റ് രെജിസ്ട്രേഷൻ സൗജന്യമായി   www.insightthecreativegroup.com  എന്ന ലിങ്കിലൂടെ ഫെബ്രുവരി  പത്തിന്  മുൻപായി നടത്താവുന്നതാണ്.  ഡോക്യുമെന്ററി- ടെലിവിഷൻ  പ്രവർത്തകൻ ബൈജു ചന്ദ്രൻ ചലച്ചിത്ര നിരൂപകൻ ഡോക്ടർ  സി.എസ് . വെങ്കിടേശ്വരൻ, ചലച്ചിത്ര സംവിധായക വിധു വിൻസെന്റ് എന്നിവരടങ്ങുന്ന ജൂറിയാണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്.ഫെബ്രുവരി പതിനെട്ടിന്  വൈകുന്നേരം നടക്കുന്ന സമാപന യോഗത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും  സമ്മാനങ്ങൾ  വിതരണം നടത്തുകയും ചെയ്യും.കൂടുതൽ വിവരങ്ങൾക്ക്:     9446000373 / 9496094153 / 94474 08234


Post a Comment

أحدث أقدم