19.7 ഗ്രാം എം.ഡി.എം.എ യുമായി എളമ്പുലാശ്ശേരി സ്വദേശി പോലീസ് പിടിയിൽ

 

മണ്ണാർക്കാട് :എം.ഡി.എം.എ യുമായി യുവാവിനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പുഴ എളമ്പുലാശ്ശേരി കൈച്ചിറ ഷിബിൻ.കെ.(28)വർഗീസ് ആണ് അറസ്റ്റിലായത്. ഇയാളിൽ  നിന്ന് 19.7 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. ബുധനാഴ്ച വൈകിട്ടാണ് സംഭവം.രഹസ്യ വിവരത്തെ തുടർന്ന് മണ്ണാർക്കാട് ഡി. വൈ. എസ്. പി ടി. എസ് ഷിനോജിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് എസ്.ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം കരിയോടുള്ള വീട്ടിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.പോലീസ് അറിയിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കി.കഴിഞ്ഞദിവസവും ലഹരി വില്പന സംഘത്തിലെ രണ്ടുപേരെ മണ്ണാർക്കാട് പോലീസ് പിടികൂടിയിരുന്നു.


Post a Comment

أحدث أقدم