മലയാള മണ്ണിന്റെ നാടക സംസ്ക്കാരം. രാഹുൽ കൈമല സംവിധാനം ചെയ്യുന്ന 'ചോപ്പ്' 23 ന് തിയേറ്ററുകളിൽ എത്തുന്നു

 

പാലക്കാട്‌ :സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെയും പ്രത്യേക ജീവിത പരിസരത്തെയും  പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയായ നാടകങ്ങളുടെ ആശയവിഷ്കാരങ്ങൾ പ്രേക്ഷകരുടെ ശ്രദ്ധ കവരുന്നു.മലയാള മണ്ണിന്റെ കലാവിഷ്കാരത്തെപ്പറ്റി പറയുമ്പോൾ ചരിത്രത്തിന്റെ ഏടുകളിൽ ഏറെയൊന്നും പരാമർശിക്കപ്പെടാതെ പോയ മലബാറിലെ ഒരു നാടകക്കാരൻ ഉണ്ട്. മുസ്ലിം സമുദായത്തിനകത്തെ വിശ്വാസ- സാമൂഹ്യജീർണ്ണതകൾക്കെതിരെ നാടകം കൊണ്ട് പൊരുതിയ  കലാകാരൻ ഇ.കെ. അയമു.ഗേറ്റ് വേ സിനിമാസിന്റെ ബാനറിൽ മനു ഗേറ്റ് വേ നിർമ്മിച്ച് രാഹുൽ കൈമല സംവിധാനം ചെയ്യുന്ന ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തുന്ന 'ചോപ്പ്'23 ന് സാഗാ ഇന്റർനാഷണൽ  തിയേറ്ററുകളിൽ എത്തിക്കുന്നു.'ജ്ജ് നല്ലൊര മന്സനാകാൻ നോക്ക്" എന്ന ഒരൊറ്റ നാടകം കൊണ്ട്  മലയാള നാടക ചരിത്രത്തിൽ ഏറനാടിന്റെ ഗർജ്ജിക്കുന്ന സിംഹമായി മാറിയ ഇ.കെ.അയമു എന്ന മനുഷ്യ സ്നേഹിയായ നാടക പ്രവർത്തകന്റെ ജീവിതം മുന്നോട്ട് വച്ച മാനവികതയുടെ സന്ദേശം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ചോപ്പ് എന്ന ചിത്രത്തിലൂടെ നാടക പ്രവർത്തകനും സംവിധായകനുമായ രാഹുൽ കൈമല. 



1920 മുതൽ 70 വരെയുള്ള കിഴക്കൻ ഏറനാടിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രം കൂടിയാണ് ഇ.കെ അയമുവിന്റെ അരങ്ങും അണിയറയും ദൃശ്യവൽക്കരിക്കുന്നതിലൂടെ  യുവതലമുറയോട് പറയുന്നത്.മനുഷ്യനെ മനുഷ്യനായി കാണാത്ത മതത്തെ തള്ളിപ്പറയുന്ന,ജാതി മത ചിന്തകൾക്കതീതനായ മനുഷ്യ സ്നേഹിയായ അയമുവിനോടൊപ്പം കെ.ജി ഉണ്ണീൻ,നിലമ്പൂർ ബാലൻ, മാനു മുഹമ്മദ്,ഡോ.ഉസ്മാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുഞ്ഞാലി എന്നിവരും ചേരുമ്പോൾ ഏറനാടിനെ കൂടുതൽ ചുവപ്പണിയിക്കുന്നു.നിലമ്പൂർ ബാലനേയും നിലമ്പൂർ ആയിഷ യേയും മലയാളത്തിന് സമ്മാനിച്ച ഇ.കെ.അയമുവിന്റെ ജീവിതം പറയുന്ന ചോപ്പിൽ ഇ.കെ.അയമു എന്ന ശക്തമായ കഥാപാത്രത്തിന് ജീവൻ നൽകിയത് വയനാട്ടിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരനും നാടകപ്രവർത്തകനും ചലച്ചിത്ര നടനുമായ സനിൽ മട്ടന്നൂരാണ്.  കേരളം നെഞ്ചേറ്റിയ മുരുകൻ കാട്ടാക്കട ആലപിച്ച് ഏറെ വൈറലായ 'മനുഷ്യനാകണം'എന്ന ഗാനം പാടി അഭിനയിക്കുന്നത് മുരുകൻ കാട്ടാക്കടയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മാമുക്കോയ,കോട്ടയം നസീർ,ജയൻ ചേർത്തല,മുഹമ്മദ് പേരാമ്പ്ര,പ്രദീപ് ബാലൻ,ടോം ജേക്കബ്,സിയാൻ ശ്രീകാന്ത്,നിലമ്പൂർ ആയിഷ,സരയു മോഹൻ,വിജയലക്ഷ്മി ബാലൻ, ആയിഷ അയമു,ജനനി രമേഷ് , സിനി സേയ,നിള,ആഷ് വി പ്രജിത്ത്, രഞ്ജന പ്രജിത്ത്,തുടങ്ങിയ താരങ്ങളോടൊപ്പം മലബാറിലെ നിരവധി നാടക പ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച ചോപ്പിന്റെ  കഥയും സംഭാഷണവും വിശ്വം കെ അഴകത്തും കലാസംവിധാനം മനു കള്ളിക്കാടും ക്യാമറ പ്രശാന്ത് പ്രണവവും സംഗീതം പി.ജെയും എഡിറ്റിംഗ് സിയാൻ ശ്രീകാന്തും ചീഫ് അസോസിയേറ്റ് ഗിരീഷ് കറുത്തപറമ്പും ഗാന രചന മുരുകൻ കാട്ടാക്കട,വിശ്വം കെ അഴകത്ത്, കെ.ജി ഉണ്ണീൻ,മസ്താൻ കെ.എ അബൂബക്കർ പൊന്നാനി,ബിജു ആർ പിള്ള എന്നിവരും മേക്കപ്പ് പുനലൂർ രവിയും കോസ്റ്റ്യൂംസ് രഘുനാഥ് മനയിലും പ്രൊഡക്ഷൻ കൺട്രോളർ സതീഷ് ഗണപതിയും സ്റ്റിൽസ് ജയൻ തില്ലങ്കരിയുമാണ് നിർവ്വഹിച്ചത്.


Post a Comment

أحدث أقدم