ആൾമാറാട്ടം നടത്തി സ്വർണമാലയുമായി കടന്ന പ്രതിയേ 24 മണിക്കൂറിനുള്ളിൽ പിടികൂടി പോലീസ്..!

 

ആൾമാറാട്ടം നടത്തി സോഷ്യൽ മീഡിയയിലൂടെ യുവതിയുമായി പരിചയപ്പെടുകയും  ശേഷം യുവതിയെ ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞു ഭീക്ഷണിപ്പെടുത്തി കൊല്ലങ്കോട് ഒരു ലോഡ്ജിൽ വച്ച്   ബലാത്സംഗം ചെയ്ത്  യുവതിയുടെ രണ്ടു പവൻ തൂക്കമുള്ള സ്വർണമാലയുമായി കടന്ന പ്രതിയേ 24 മണിക്കൂറിനുള്ളിൽ കൊല്ലംകോട് പോലീസ് അറസ്റ്റ് ചെയ്തു.ഇൻസ്പെക്ടർ അമൃത് രംഗൻ്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ചു പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചു. 



പാലക്കാട് സൈബർ സെല്ലിലെ സി പി ഓ  ഷെബിൻ്റെ സഹായത്തോടെ പ്രതി തിരുവന്തപുരത്ത് ഉണ്ടെന്ന് അറിഞ്ഞതിൽ തിരുവനന്തപുരം തമ്പാനൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ സുബാഷ് സീനിയർ സി പി ഓ ജിനു എന്നിവർ പ്രതിയെ കണ്ടെത്തി നിരീക്ഷണത്തിൽ നിർത്തിയിട്ടുള്ളതും. തുടർന്ന്  ശ്രീ. അമൃത് രംഗൻ്റെ നേതൃത്വത്തിലുള്ള കൊല്ലങ്കോട് പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. തിരുവനന്തപുരം നെയ്യാറ്റിൻകര വടുവൂർകോണം അയിര വിരലിവിളയിൽ ജോണി(37)ആണ് അറസ്റ്റിലായത്.ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് ഐ പി എസ്  , ചിറ്റൂർ ഡിവൈഎസ്പി ഷൈജു ടീ കെ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് ഇൻസ്പെക്ടർ അമൃത് രംഗൻ്റെ നേതൃത്വത്തിൽ ഏഴംഗ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.പ്രതിയുടെ കൈയിൽ നിന്നും സ്വർണ്ണ മാല മൊബൈൽ ഫോൺ എന്നിവ കണ്ടെത്തിയിട്ടുള്ളതും മൊബൈൽ ഫോൺ പരിശോധിച്ചതിൽ  വിവാഹിതരായ  പല സ്ത്രീകളെയും സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു  സമാനമായ  രീതിയിൽ കബളിപ്പിച്ച്  ഒന്നിലധികം കേസുകൾ നിലവിൽ ഉള്ളതായും, കൂടാതെ പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന രീതിയിൽ ലൈംഗിക ചേഷ്ടകൾ കാണിക്കുന്നതിനും, മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതിനും എതിരെ മറ്റു കോടതികളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുള്ളതയും വിവരം കിട്ടിയിട്ടുണ്ട്.


.കൊല്ലങ്കോട് പോലീസ് പ്രതിക്കെതിരെ ആൾമാട്ടം, ബലാൽസംഗം, ഭീഷണിപ്പെടുത്തി മാല അപഹരിക്കൽ എന്നി വിവിധ വകുപ്പുകൾ ചേർത്ത് കേസ് എടുത്തു. വനിത സി പി ഓ മാരായ സസീമ,ജിഷ, സീനിയർ സി പി ഓ സുനിൽ കുമാർ, സി പി ഓ മാരായ അബ്ദുൽ ഹക്കിം,രാജേഷ്, ജിജേഷ്, ഡ്രൈവർ സി. പി. ഓ രവി എന്നിവരാണ് മറ്റു ടീം അംഗങ്ങൾ.അറസ്റ്റ് ചെയ്ത പ്രതിയെ ബഹുമാനപ്പെട്ട ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുള്ളതാണ്


Post a Comment

أحدث أقدم