കോങ്ങാട് മുണ്ടൂർ പാലക്കാട് തുടങ്ങിയ കേന്ദ്രങ്ങളിൽ ചിത്രീകരിച്ച, മതമൈത്രിയുടെ സന്ദേശവുമായി ക്ലാസിക്കൽ മാപ്പിളപ്പാട്ടും, മണികണ്ഠൻ പെരുമ്പടപ്പ് നാടൻപാട്ടും, മധു ബാലകൃഷ്ണന്റെ ഭാവസാന്ദ്രമായ മെലഡി ഗാനവും ഉൾച്ചേർന്ന 2BHK എന്ന ഗ്രാമീണ തനിമയുള്ള സിനിമ മൂന്നു കേന്ദ്രങ്ങളിലായി വീണ്ടും പ്രദർശനത്തിന് എത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു. ഫെബ്രുവരി 22 വ്യാഴാഴ്ച മുതൽ പകൽ 11 മണിക്ക് ശേഷമാണ് പാലക്കാട് ന്യൂ അരോമയിൽ പ്രദർശനം ക്രമീകരിച്ചിട്ടുള്ളത്.സുദീപ് എസ് ആണ് ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്. റിട്ടയേഡ് അധ്യാപകനും കോങ്ങാട്ടെ കലാകാരനുമായ സി വി കൃഷ്ണകുമാറാണ് ചിത്രത്തിന്റെ നിർമ്മാണവും സംഗീതവും.
ഈ സിനിമയിലെ പ്രധാന കഥാപാത്രം, സ്ക്രിപ്റ്റ് എന്നിവ ചെയ്തിരിക്കുന്നത് ചന്ദ്രശേഖർ ജി ആണ്. ഈ പടത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ യദു കൃഷ്ണയാണ്..കോങ്ങാടിന്റെ മനോഹാരിതയിൽ ചിത്രീകരിച്ച ഈ ഒരു സിനിമ ഇന്നത്തെ ഓരോ അണുകുടുംബങ്ങളിലും കാണുന്ന കാര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നു. മനോഹരമായ പാട്ടുകളും കോർത്തിണക്കികൊണ്ട് കോങ്ങാട് കൃഷ്ണകുമാർ മാഷ് നിർമ്മാണം നിർവഹിച്ച ഒരു മനോഹരമായ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് സ്വീകാര്യമായെങ്കിലും പരിമിതമായ കേന്ദ്രങ്ങളിൽ മാത്രം ഉണ്ടായിരുന്ന പ്രദർശനം, കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്
إرسال تعليق