പാലക്കാട്: വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ കേസിൽ ഗുണ്ടാ സംഘം പിടിയിൽ. പിടികിട്ടാ പുള്ളികളായ കോടാലി ജയനും സംഘവുമാണ് പിടിയിലായത്. ആലത്തൂർ സ്വദേശിയെ ആക്രമിച്ച് പണം തട്ടിയ സംഭവത്തിലാണ് പ്രതികളെ പോലീസ് പിടികൂടിയത്.പട്ടാമ്പിയിൽ വച്ച് ഇക്കഴിഞ്ഞ ജനുവരി 31നായിരുന്നു സംഭവം. ആലത്തൂർ സ്വദേശിയായ വ്യാപാരിയുടെ കാർ തടഞ്ഞ് നിർത്തി ആക്രമിച്ച് 45 ലക്ഷം രൂപയാണ് സംഘം കവർന്നത്.
വ്യാപാരിയുടെ പരാതിയിൽ പട്ടാമ്പി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടാലി ജയന്റെ സഹായികളായ അമൽ ജോസ്, ശ്രീജേഷ്, ജോൺസൺ എന്നിവരും തമിഴ്‌നാട് സ്വദേശികളായ ശിവൻ, ഭരത് എന്നിവരുമാണ്അറസ്റ്റിലായത്.
إرسال تعليق