സാമ്പത്തിക അടിത്തറയില്ലാത്ത കുടുംബങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കാനായി നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.വർഷം 1324 രൂപ പ്രീമിയം തുകയായി അടച്ചാൽ സർക്കാർ- പ്രൈവറ്റ് ആശുപത്രികളിൽ നിന്നും ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെയുള്ള ചികിത്സയ്‌ക്ക് ഇൻഷൂറൻസ് പരിരക്ഷ ലഭിക്കുന്ന സ്‌കീമാണിത്.കുടുംബത്തിന്റെ വലുപ്പമോ പ്രായമോ ലിംഗമോ പരിഗണിക്കാതെ പദ്ധതിയിൽ അംഗമായവർക്ക് പരീരക്ഷ ലഭിക്കും അർഹതപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടാതെ ആവശ്യമായ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുവാൻ കഴിയും പദ്ധതി എംപാനൽ ചെയ്ത സ്വകാര്യ- സർക്കാർ ആശുപത്രികളിൽ നിന്ന് രോഗികൾക്ക് സൗജന്യ ചികിത്സ ലഭിക്കും.
വിശദവിവരങ്ങൾക്ക്: http//pmjay.gov.in സന്ദർശിക്കുക
إرسال تعليق