കല്ലടിക്കോട് :കോട്ടയം പാല സെന്റ് തോമസ് കോളേജിൽ ൽ വെച്ച് നടന്ന 46 മത് കേരള പഞ്ചഗുസ്തി മത്സരത്തിൽ വിജയിക്കുകയും, കേരള ടീമിൽ സെലക്ഷൻ ലഭിക്കുകയും,ജൂൺ മാസം 6 മുതൽ 11 വരെ മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന നാഷണൽ പഞ്ചഗുസ്തി മത്സരത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു ഇടക്കുറുശ്ശി ഫിറ്റ്നസ് വേൾഡ് ജിമ്മിലെ കായിക താരങ്ങളെ. ജിമ്മിലെ ഒമ്പത് പേർക്കാണ്മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന നാഷണൽ പഞ്ചഗുസ്തി മത്സരത്തിലേക്ക് അവസരം ലഭിച്ചിട്ടുള്ളത്.
മുൻപ് നടന്ന മത്സരത്തിൽ വിജയികളായ ജൂനിയർ ബോയ്സ് 50 കിലോ വിഭാഗത്തിൽ അതുൽ കെ പി, 55 കിലോ വിഭാഗത്തിൽ അമൽ എബ്രഹാം ,90 കിലോ വിഭാഗത്തിൽ ആദിത് 90+ വിഭാഗത്തിൽ മുഹമ്മദ് സഹൽ ,സബ്ജൂനിയർ ബോയ്സ് 60 കിലോ കിലോ വിഭാഗത്തിൽ ഷാധി സിദാൻ, സീനിയർ 85 കിലോ വിഭാഗത്തിൽ ശരത് കുമാർ, മാസ്റ്റേഴ്സ് വുമൺ 80 കിലോ കിലോ വിഭാഗത്തിൽ സജിനി അജി,50 കിലോ വിഭാഗത്തിൽ ഫർഹ ഫാത്തിമ, 70 കിലോ വിഭാഗത്തിൽ ശശികല എന്നിവരാണ് കല്ലടിക്കോട് ഇടകുറുശ്ശിയിൽ നിന്നും മത്സരത്തിൽ പങ്കെടുക്കുക
إرسال تعليق