പാലക്കയം; തൃശൂരിലെ മഠത്തിൽ നിന്നും റോഡിന്റെ എതിർവശത്തുള്ള സ്ക്കൂളിലേയ്ക്ക് നടന്നു പോകുമ്പോൾ പിന്നിലൂടെ വന്ന ഇരുചക്രവാഹനം ഇടിച്ച് ഗുരുതരമായ പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു .പാലക്കയം മൂന്നാം തോട് മേലേമുറി ജോണി - സെലീന ദമ്പതികളുടെ മകളും തൃശൂർ മുല്ലശ്ശേരി ഗുഡ് ഷെപ്പേർഡ് സെന്റ്രൽ സ്കൂളിലെ ഇംഗ്ളീഷ് അധ്യാപികയുമായ സിസ്റ്റർ സോണിയ (31)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ തൃശൂർ അമല ആസ്പത്രിയിലും പിന്നീട് കളമശേരിയിലെ രാജഗിരി ആസ്പത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
إرسال تعليق