മണ്ണാർക്കാട് എം എഫ് എഅഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിന് പരിസമാപ്തി

 

ജനുവരി 17 ന് ആരംഭിച്ച മണ്ണാർക്കാട്ടെ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മൽസരത്തോടെ സമാപിച്ചു.മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച മുല്ലാസ് വെഡിംഗ് സെൻറർ വിന്നേഴ്സ് & റണ്ണേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള പതിനൊന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് മുബാസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഫൈനൽ മൽസരത്തോടെ ഉജ്ജ്വല സമാപനം കുറിക്കുകയായിരുന്നു. 

എസ് എഫ് എ യിൽ റജിസ്റ്റർ ചെയ്ത 20 ടീമുകളാണ് മൽസരങ്ങളിൽ പങ്കെടുത്തത്.ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും കെ എം ജി മാവൂരും തമ്മിലായിരുന്നു കലാശ പോരാട്ടം.കളിയുടെ മുഴുവൻ സമയവും തീർന്നപ്പോൾ ലിൻഷാ മെഡിക്കൽസ് ഏപക്ഷിയമായ ഒരു ഗോളിന് കെ എം ജി യെ പരാജയപ്പെടുത്തി മുല്ലാസിൻ്റെ വിന്നേഴ്സ് കപ്പ് കരസ്ഥമാക്കി.കളിയുടെ ആദ്യ പകുതിയിൽ ഒമ്പതാം മിനിറ്റിൽ ലിൻഷ മെഡിക്കൽസിൻ്റെ നൈജീരിയൻ താരം ഇസ്മെയിൽ നേടിയ ഗോളാണ് ലിൻഷയെ വിജയശ്രീലാളിതരാക്കിയത്.ടൂർണ്ണമെൻ്റിൻ്റെ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് ലിൻഷ മെഡിക്കൽസ് ഗോൾകീപ്പർ അജ്മൽ നേടി.ബെസ്റ്റ് പ്ലയർ അവാർഡ് കെ എം ജി മാവൂരിൻ്റെ ഫഹീം അലി കരസ്ഥമാക്കി.ബെസ്റ്റ് സ്റ്റോപ്പർ ബാക്കായി കെ എം ജി യുടെ വിക്ടർ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ കളിക്കാരനായി ലിൻഷ മെഡിക്കൽസിൻ്റെ ഇസ്മായിൽ കരസ്ഥമാക്കി.വിജയികളായ ലിൻഷ മെഡിക്കൽ സിനുള്ള വിന്നേഴ്സ് കപ്പ് മുല്ലാസ് ഗ്രൂപ്പ് എം ഡി ഷാജി മുല്ലപ്പള്ളി നൽകി. കെ എം ജി മാവൂരിന് റണ്ണേഴ്സ് കപ്പ് എസ് എഫ് എ സംസ്ഥാന പ്രസിഡൻ്റ് കെ എം ലെനിൻ നൽകി.ചടങ്ങിൽ നഗരസഭയുടെ പെയിൻ ആൻഡ് പാലിയേറ്റീവ്, സൗജന്യ ഡയാലിസിസ് കേന്ദ്രമായ സി.എച്ച് സെൻ്റർ എന്നിവക്കുള്ള ധനസഹായം കെ ടി ഡി സി ചെയർമാൻ പി കെ ശശിയിൽ നിന്നും നഗരസഭാ ചെയർമാൻ സി മുഹമ്മദ് ബഷീർ ഏറ്റുവാങ്ങി.വിവിധ രോഗികൾക്കുള്ള ചികിൽസാ ധനസഹായ വിതരണവും നടന്നു.എം എഫ് എ പ്രസിഡൻ്റ് മുഹമ്മദ് ചെറുട്ടി ജനറൽ സെക്രട്ടറി ഫിറോസ് ബാബു എസ് എഫ് എ നേതാക്കളായ കെ കെ ഹംസ ,വാഹിദ് കൂപ്പൂത്ത് കൃഷ്ണൻ കുട്ടി, എം എഫ് എ ഭാരവാഹികളായ ടി കെ അബൂബക്കർ ബാവി, അഷ്റഫ് അലി, സലിo എം ,ഇബ്രാഹിം ഡിലൈറ്റ്,അക്ബർ കെ പി, സഫീർ തച്ചമ്പാറ, ഫിഫ മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു.





Post a Comment

أحدث أقدم