പാലക്കാട് : ചുമക്കുള്ള മരുന്നെന്ന് കരുതി പശുവിനുള്ള മരുന്ന് കഴിച്ച വയോധികന്‍ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മര്‍(57) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിക്കുകയായിരുന്നു. ഉടന്‍ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെയാണ് മരണം
إرسال تعليق