തച്ചമ്പാറ : ഒട്ടേറെ അപകടങ്ങൾക്ക് സാധ്യതയായിരുന്ന മുതുകുറിശ്ശി ചുങ്കം വളവിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ മിറർ ബോർഡ് സ്ഥാപിച്ചു. നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ട സ്ഥലവും നിരവധി അപകടങ്ങൾക്ക് സാധ്യതയും ഉള്ള വളവാണ് മുതുകുറിശ്ശി റോഡിലെ ചുങ്കം വളവ്. കാലങ്ങളായി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് വളവ് ഒരു ഭീഷണി തന്നെയാണ്. അടുത്ത കാലങ്ങളിലായും മുൻപും നിരവധി അപകടങ്ങൾ ഉണ്ടായ ഒരു സ്ഥലം കൂടിയാണ് ചുങ്കം വളവ്. പ്രദേശവാസികളുടെ കൺമുമ്പിൽ തന്നെ നിരവധിവാഹനങ്ങൾ ഇവിടെ അപകടത്തിൽ പെട്ടിട്ടുണ്ട് ഇതിനെ തുടർന്നാണ് വളവിൽ യൂത്ത് കോൺഗ്രസ് വളവിൽ മിറർ ബോർഡ് സ്ഥാപിച്ചത്.
വാർഡ് അംഗം മനോരഞ്ജിനിയുടെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ് തച്ചമ്പാറ മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ മിറർ ബോർഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.മുതുകുറുശ്ശിയിൽ നിന്നും വരുന്ന വാഹനങ്ങൾക്കും തച്ചമ്പാറയിൽ നിന്നും വരുന്ന വാഹനങ്ങൾക്കും ഈ മിറർ ബോർഡ് വളരെയധികം ഉപകാരപ്പെടും വളവിൽ നടക്കുന്ന അപകടങ്ങൾ കുറയുവാനും ഈ മിറർ ബോർഡ് മൂലം സാധിച്ചേക്കും എന്ന് ഉദ്ഘാടകൻ റിയാസ് തച്ചമ്പാറ പറഞ്ഞു. ചടങ്ങിൽ നേതാക്കളായ ബാബു മാസ്റ്റർ, പോൾ മാസ്റ്റർ. മുരളീ, പഞ്ചായത്ത് മെമ്പർമാരായ ബെറ്റി, മനോരഞ്ജിനി, ജയ മറ്റു കോൺഗ്രസ് നേതാക്കൾ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.സക്കീർ അണ്ണാണി സ്വാഗതവും നൗഫൽ പൂന്തൊടി നന്ദി പറഞ്ഞു.
إرسال تعليق