മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കത്ത് മധ്യവയസ്‌കനെ ഷോപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമരംപുത്തൂര്‍ വട്ടമ്പലം പടിഞ്ഞാറെ കുഞ്ഞിപ്പാറയില്‍ ബെന്നി ജോര്‍ജ് (58) ആണ് മരിച്ചത്. ചുങ്കം ജങ്ഷനിലെ കെട്ടിടത്തില്‍ സ്റ്റുഡിയോ നടത്തിവരികയായിരുന്നു. ഞായറാഴ്ച വൈകുന്നേരം കെട്ടിടത്തില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെതുടര്‍ന്ന് കെട്ടിടം ഉടമ മുകള്‍നിലയില്‍ ചെന്നുനോക്കിയപ്പോഴാണ് മുറിയില്‍ വീണുമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കടയുടെ ഷട്ടര്‍ മുക്കാല്‍ഭാഗവും താഴ്ത്തിയിട്ടിരുന്നതിനാല്‍ റോഡില്‍നിന്നും നോക്കുന്നവര്‍ക്ക് കട അടച്ചിട്ടിരിക്കുകയാണെന്നേ തോന്നൂ. വീട്ടില്‍പോകാത്ത സമയങ്ങളില്‍ സ്‌റ്റോഡിയോയില്‍തന്നെയാണ് ഇയാള്‍ കിടക്കാറുള്ളതെന്നും പറയുന്നു. മരണകാരണം വ്യക്തമല്ല. മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഭാര്യ: ജെയ്‌മോള്‍. രണ്ടുമക്കളുണ്ട്.
إرسال تعليق