തിരുവഴാംകുന്ന്: തിരുവഴാംകുന്ന് ജി എൽ പി സ്കൂൾ 2023- 24 അധ്യയനവർഷത്തിലെ പഠനോത്സവത്തിന്റെ ആദ്യഘട്ടം തിരുവഴാംകുന്ന് സെന്ററിൽ വെച്ച് നടന്നു. വാർഡ് മെമ്പർ ഫസീല സുഹൈൽ മുഖ്യ അതിഥിയായി.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് പ്രസിഡന്റ് വാപ്പു സാഹിബ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ എം നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിന് പിടിഎ പ്രസിഡന്റ് ഉമ്മർ വയമ്പൻ അധ്യക്ഷത വഹിച്ചു. മുൻ എ.ഇ.ഒയും എസ്.എം.സി ഭാരവാഹിയുമായ ദാമോദരൻ നമ്പീശൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് സെക്രട്ടറി ഷാജി, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിംഗ് അംഗം ഹരി, പിടിഎ വൈസ് പ്രസിഡന്റ് റഷീദ്, ആശ്രയ സഹായ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ജയരാജൻ, മുൻ പിടിഎ പ്രസിഡന്റ് നിയാസ് ബാബു എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു.
കുട്ടികളുടെ പഠന മികവുകളുടെ ലൈവ് അവതരണങ്ങൾ രക്ഷിതാക്കൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി. ആടിയും പാടിയും കഥ പറഞ്ഞു അഭിനയിച്ചും തന്റെ പഠന മികവുകൾ കാഴ്ചക്കാരിലേക്ക് എത്തിച്ചത് കുട്ടികളിൽ ആത്മവിശ്വാസം ഉണർത്തി. അധ്യാപകരായ മുഹമ്മദ് സക്കീർ, ആസ്യ, സുജിഷ, ഷൈമ, ശ്രീമതി. നജ്മ, റാഷിദ ബിൻത്ത് അബ്ബാസ്, റാഷിദ, ഷംന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . സ്റ്റാഫ് സെക്രട്ടറി ഗോവിന്ദൻകുട്ടി പരിപാടിക്ക് നന്ദി അറിയിച്ചു.
إرسال تعليق