പെൻഷൻ കുടിശ്ശിക നൽകണം

 

വാർത്ത രാമചന്ദ്രൻ കരിമ്പുഴ

 കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിന്നും അംഗങ്ങൾക്ക് ലഭിക്കാനുള്ള 11 മാസത്തെ മെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് കേരള സംസ്ഥാന കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് കരിമ്പുഴ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോക്ടർ പി സരിൻ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡൻറ് പിസി കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. 




സീനിയർ സിറ്റിസൺ അംഗങ്ങളെ കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എം ഹനീഫ ആദരിച്ചു. ഡിസിസി മുൻ സെക്രട്ടറി പി രാജരത്നം മുഖ്യപ്രഭാഷണം നടത്തി. സംഘടനയുടെ ജില്ലാ ഭാരവാഹികളായ എൻ മോഹനൻ, സി കെ മുഹമ്മദ്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് അംഗം ബീന  മുരളി, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ എരവീന്ദ്രൻ ,എം ചന്ദ്രമോഹൻ, ടി ഉണ്ണികൃഷ്ണൻ ,പി അശോകൻ മഹിള കോൺഗ്രസ് കരിമ്പുഴ മണ്ഡലം പ്രസിഡൻറ് ടി ഷമീറ ,എസ് ശോഭന എന്നിവർ പ്രസംഗിച്ചു






Post a Comment

أحدث أقدم