കൊച്ചി:മുതിർന്ന പത്രപ്രവർത്തകനും, എഴുത്തുകാരനും ചലച്ചിത്രമേഖലയിലെ പിആർഒ യുമായ സുമേരൻ മാതൃദേശം ന്യൂസ് ചാനൽ ചീഫ് എഡിറ്ററായി ചുമതലയേറ്റു. കൊച്ചിയിലെ തമ്മനത്തെ മാതൃദേശത്തിൻ്റെ ഓഫിസിൽ മാതൃദേശം ചെയർമാൻ ടി.ടി. വിശ്വംഭരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ചീഫ് എഡിറ്റർ പദവി പി.ആർ.സുമേരൻ ഏറ്റെടുത്തത്.
കമ്പനി ഡയറക്ട്ർ ബോർഡ് അംഗങ്ങളായ എം.കെ.വിജയൻ ഞാറയ്ക്കൽ,അഡ്വ:പി.കെ.ശാന്തമ്മ,ഡോ: പി.എസ് അജിത.ഡോ.കെ.ജയകുമാർ,പി. എസ് .രാജപ്പൻ,എക്സിക്യൂട്ടിവ് എഡിറ്റർ വി.എസ് രാധാകൃഷ്ണൻ, തെന്നൽ കൃഷ്ണൻ,ഷിജു അരൂർ. എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
إرسال تعليق