കരിമ്പുഴ പാറക്കടവിൽ വീണ വിദ്യാർത്ഥിനി മരിച്ചു

 

മണ്ണാർക്കാട്: കരിമ്പുഴ പാറക്കടവിൽ വീണ വിദ്യാർത്ഥിനി മരിച്ചു. പൊമ്പ്ര കല്യാണമണ്ഡപത്തിന് സമീപം താളിക്കാട്ടിൽ അൻവറിന്റെ മകൾദിൻഷാന(18) യാണ് മരിച്ചത്. നജാത്ത്കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇന്ന് ഉച്ചക്ക്ശേഷമാണ് സംഭവം. അമ്മയോടൊപ്പം കുളിക്കാൻവന്ന ദിൽഷാന അപകടത്തിൽപെടുകയായിരുന്നു.വിവരമറിയിച്ചതിനെ തുടർന്ന് ഉടനെ കരിമ്പുഴ മണിയുടെ നേതൃത്വത്തിലുള്ള ശ്രീകൃഷ്ണപുരം ട്രോമാ കെയർ അംഗങ്ങൾ സംഭവസ്ഥലത്തെത്തുകയും ദിൽഷാനയെ പുഴയിൽ നിന്ന് എടുത്ത്സി പിആർ നൽകിയ ശേഷം പെട്ടെന്ന്തന്നെ വട്ടമ്പലം മദർകെയർ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ രാത്രി പത്ത് മണിയോടെയാണ്നാടിനെ കണ്ണീരിലാഴ്ത്തി ദിൽഷാന വിട പറഞ്ഞത്.





Post a Comment

أحدث أقدم