നവോത്ഥാന നായകൻ, ശ്രീനാരായണ ഗുരുവിന്റെ സത്യദർശനം നാടകമായി അവതരിപ്പിച്ചപ്പോൾ


 കൊൽക്കത്ത:കേരളത്തിൽ നിലവിലിരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ശബ്ദമുയർത്തിയ വിപ്ലവകാരി, ഉദാത്തമായ മാനുഷികമൂല്യങ്ങളിൽ അടിയുറച്ച ആദർശലോകത്തെ സൃഷ്ടിച്ച നവോത്ഥാന നായകൻ, വിശ്വമാനവികതയുടെ മഹാപ്രവാചകൻ ഇതെല്ലാമായിരുന്നു ശ്രീനാരായണഗുരു.മനുഷ്യനെ മഹത്വീകരിച്ച  ആ പ്രവാചകൻ്റെ കഥ പറയുന്ന "ചെമ്പഴന്തിയിലെ ജ്ഞാനതേജസ്സ് " എന്ന നാടകം  കൊൽക്കത്ത ബിഹാല ശരത് സദൻ ഓഡിറ്റോറിയത്തിൽ ശ്രീനാരായണ സേവാ സംഘം അരങ്ങിലെത്തിച്ചത് പ്രേക്ഷകർക്ക് ആസ്വാദ്യകരമായി.അറുപതോളം അഭിനേതാക്കൾ, നൂറിലേറെ കഥാപാത്രങ്ങൾ.കൊൽക്കത്തയിലെ കലാ പ്രവർത്തകരുടെ ആറു മാസത്തോളം നീണ്ടു നിന്ന അഭിനയ സപര്യയുടെ അരങ്ങിലെ അവിസ്മരണീയമായ പര്യവവസാനമായി ഈ അതുല്യ നാടകം.മലയാളത്തിൻ്റെ മഹാ ഗുരുവും വംഗനാടിൻ്റെ വിശ്വകവി ടാഗോറും തമ്മിൽ കണ്ടുമുട്ടുന്നത് ഉൾപ്പെടെയുള്ള അനവധി ചരിത്ര മുഹൂർത്തങ്ങൾ കോർത്തിണക്കിയ ദൃശ്യ വിരുന്ന്.




വിവേക് ചന്ദ്രശേഖറാണ് ശ്രീ നാരായണ ഗുരുവിൻ്റെ വേഷം അവിസ്മരണീയമാം വിധം മനോഹരമാക്കിയത്.പോയ കാലത്തെ ഏറ്റവും നിന്ദ്യമായ കൈക്കുറ്റപ്പാടിൽ ചരിത്രത്തിന്റെ കൈതക്കാട്ടിലേക്ക് വീണുപോയ ഒരു ജനസമൂഹത്തെ തൻ്റെ തൃക്കരങ്ങൾ നീട്ടി വിണ്ണോളമുയർത്തിയ ആ കാരുണ്യമൂർത്തിയെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചുള്ള കൽക്കത്തയിലെ പ്രവാസ സമൂഹം യാതൊരു സങ്കുചിത ചിന്തകളുമില്ലാതെ ഒരേ മനസ്സോടെ ഈ കലാസൃഷ്ടിയ്ക്കായി ഒത്തുചേർന്നു.കൽക്കത്ത ശ്രീനാരായണ സേവാ സംഘത്തിനുവേണ്ടി പ്രശസ്ത നാടകകൃത്തും സംവിധായകനുമായ  രവി തൈക്കാട് ഒരുക്കിയതായിരുന്നു  ഈ നാടകം.


Post a Comment

أحدث أقدم