ഒരു നാടിനെയാകെ ദു:ഖത്തിലാഴ്ത്തി കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ എസ് ഹരികുമാർ മാഷ് വിട പറഞ്ഞു.ഹെലൻ കെല്ലർ ശതാബ്ദി സ്മാരക മാതൃകാ അന്ധ വിദ്യാലയ ത്തിലെ ആദ്യ ബാച്ച് വിദ്യാർ ത്ഥിയായിരുന്നു ഹരികുമാർ. പരിമിതി കളെ മറികടന്ന് പഠിക്കാൻ മിടുക്കനാ യിരുന്ന ഹരികുമാർ സ്കൂൾ അധ്യാപ കനായി ജോലിനേടി. കാഴ്ചയില്ലാത്ത ഒട്ടേറെ പേർക്ക് മാഷ്മാർഗദർശ്ശിയായി പ്രയാസപ്പെടുന്നവർക്ക് ആശ്വാസമെ ത്തിക്കാൻ മാഷ് മുൻപന്തിയിലായി രുന്നു. സൗഹൃദം കാത്തു സൂക്ഷിക്കുന്ന കാര്യത്തിൽ ഹരികുമാർ മാതൃകയായി രുന്നു.
വെല്ലുവിളികളെ അതിജീവി ക്കാനുള്ള മാഷുടെ പ്രതിരോധശേ ഷിയും പ്രാപ്തിയും പലർക്കും പ്രചോദ നമായി. ജീവിത പ്രതിസന്ധികളെ ധൈ ര്യത്തോടെ നേരിടേണ്ടത് എങ്ങിനെ യെന്നതിന് അദ്ദേഹം മാതൃകയായി. അധ്യാപക വൃത്തിയോടുള്ള സ്നേ ഹവും അർ പ്പണബോധവും പരിമിതി കളെ മറികടക്കാൻ അദ്ദേഹത്തിന് ശക്തിയും ഊർജ്ജവും പകർന്നു.
إرسال تعليق