ചിത്രം: ശ്യാം കൃഷ്ണ ഇളമ്പുളശ്ശേരി
കാരാകുറുശ്ശി : ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഉച്ചാറൽ വേല ആഘോഷിച്ചു. ഗജവീരന്മാരും വാദ്യമേളങ്ങളും കാളകളും ഡിജെ ഡാൻസും ചേർന്നു ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഉച്ചാറൽ വേല ആഘോഷമായി.രാവിലെ കാഴ്ചശീവേലി, ഉച്ചയ്ക്കു രണ്ടുമണിക്ക് ആന, കാള, കുതിര വേലയിളക്കം. പടിഞ്ഞാറൻ,വടക്കൻ തുടങ്ങിയ വിവിധ ദേശ വേലകൾ കൊയ്തൊഴിഞ്ഞ പാടത്തു നിരന്നു. തുടർന്നു ക്ഷേത്രത്തിലും പ്രവേശിച്ചു. ഏഴ് ആനകളും പഞ്ചവാദ്യവും തമ്പോലവും ആഘോഷത്തിനു ഭംഗിയെകി.പാണ്ടിമേളം, സേവ, തായപക, കൊമ്പ്, കേളി, കുഴൽപറ്റ് എന്നിവയും നടന്നു.
إرسال تعليق