മണ്ണാർക്കാട് അർദ്ധരാത്രിയിൽ നമ്പർ ഇല്ല വാഹനങ്ങളുടെ വിളയാട്ടം : അധികാരികൾ കണ്ണടയ്ക്കുന്നു

 


തെങ്കര മണ്ണാർക്കാട് റോഡിലൂടെ നെല്ലിപ്പുഴ എ ഐ  ക്യാമറയ്ക്ക് സമീപത്തിലൂടെ മരവുമായി പുലർച്ചെ 1: 30ന് നമ്പർ മറച്ച് പോകുന്ന വാഹനം


മണ്ണാർക്കാട് : മണ്ണാർക്കാട് പരിസരപ്രദേശങ്ങളിലും അർദ്ധരാത്രികളിൽ നമ്പർ ഇല്ലാതെ വാഹനങ്ങൾ ഓടുന്നു.ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തെങ്കര റോഡിൽ നിന്നും മരവുമായി പോകുന്ന വാഹനം പുറകിലെ നമ്പർ വ്യക്തമല്ലാത്ത തരത്തിൽ മറച്ച്  നെല്ലിപ്പുഴയിലെ എ ഐ ക്യാമറയുള്ള റോഡിലൂടെ കടന്നുപോയിരുന്നു.ഇത്തരത്തിലുള്ള വാഹനങ്ങൾ ഏതെങ്കിലും വിധത്തിൽ അപകടങ്ങളോ മറ്റോ  ഉണ്ടാക്കിയാൽ വാഹനത്തെ തിരിച്ചറിയാൻ വളരെയധികം ബുദ്ധിമുട്ടാണ്.നമ്പർ പ്ലേറ്റ് മറയ്ക്കരുതെന്നാണു നിയമമെങ്കിലും പാലിക്കപ്പെടുന്നില്ല. രാത്രികാലങ്ങളിൽ മണ്ണാർക്കാടും പരിസരപ്രദേശങ്ങളിലും എല്ലാം നമ്പർ പ്ലേറ്റ് ഇല്ലാതെയും മറച്ചും വാഹനങ്ങൾ ഓടുന്നുണ്ട് എന്നും വേണ്ടപ്പെട്ട അധികാരികൾ കൺതുറക്കുന്നില്ല എന്നും പ്രദേശവാസികൾ പറയുന്നു. ശനിയാഴ്ച പുലർച്ചെ മണ്ണാർക്കാട് തെങ്കര റോഡിലൂടെ മരവുമായി നെല്ലിപ്പുഴ മണ്ണാർക്കാട് വഴി പോയ വാഹനത്തിലെ മരം അനതികൃതമായ മരമാണോ എന്നും സംശയം.

Post a Comment

أحدث أقدم