പാലക്കാട്: സാമൂഹ്യ സേവന രംഗത്തും വ്യക്തിഗത സഹായ പ്രവർത്തനങ്ങളിലും അശരണർക്കൊപ്പം പ്രവർത്തിക്കുന്ന ശ്രീധരൻ അട്ടപ്പാടിയെ പൗരാവലി ആദരിച്ചു.കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ പാലക്കാട് ഗസാല ഹാളിൽ സംഘടിപ്പിച്ച ജില്ലാ സമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവ് ആര്യനാട് മോഹനൻ ആണ് ശ്രീധരൻ അട്ടപ്പാടിയെ ആദരിച്ചത്.
ജെല്ലിപ്പാറ കണ്ടിയൂരിൽ താമസിക്കുന്ന ശ്രീധരൻ അട്ടപ്പാടി,രക്തദാനം ചികിത്സാസഹായം കിടപ്പുരോഗികൾക്ക് പാലിയേറ്റീവ് കെയർ സഹായം, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കൽ, പഠനോപകരണ വിതരണം തുടങ്ങിയ ജീവകാരുണ്യ പ്രോത്സാഹന പ്രവര്‍ത്തനങ്ങളാണ് പലപ്പോഴായി നടത്തി വന്നത്.കേരള യുക്തിവാദി സംഘം പ്രവർത്തകനായ ശ്രീധരൻ അട്ടപ്പാടി കോവിഡ് ലോക്ക്ഡൗൺ കാലത്തും ശ്രദ്ധേയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
إرسال تعليق