കരിമ്പുഴ :കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് കരിമ്പുഴ 2 വില്ലേജ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ എളമ്പു ലാശ്ശേരി സപ്ലൈകോ ഔട്ട്ലെറ്റ് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘ ടിപ്പിച്ചു. വിലകയറ്റം രൂക്ഷമായ ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസമാകുന്ന സപ്ലൈകോ ഔട്ട് ലെറ്റുകളെ വെറും നോക്കുകുത്തിയാ ക്കുന്ന ഗവർമെന്റ് നയം തിരുത്തണ മെന്നും മാവേലി സ്റ്റോറുകൾ വഴി സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മുസ്ലിംലീഗ് പ്രവർത്തസമിതി അംഗം പി എ തങ്ങൾ യോഗം ഉദ്ഘാടനം ചെയ് തു.ഒറ്റപ്പാലം യോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി പി സാദിഖ് മുഖ്യപ്രഭാഷണം നടത്തി.
കരിമ്പുഴ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ ഹംസ അധ്യക്ഷത വഹിച്ചു. കുന്നത്ത് അബ്ദുറഹ്മാൻ,കെ കെ ഷൗക്കത്തലി, ഹബീബ് തങ്ങൾ,കെ മരക്കാർ,പി പി കബീർ, കെ പി സുലൈമാൻ, എം പി അബ്ദുൽ കരീം, മരക്കാർ മേലേതിൽ, സൈതലവി തോട്ടര,ഇ പി ബഷീർ, കെ സി അയ്യ പ്പൻ, അസീസ് ഒടുവിൽ, നാസർ എ പി, അസൈനാർ പി, കെ ഷംസുദ്ദീൻ, ശിഹാബ് അമ്പലം പാടം, ഷമീർ പൊമ്പ്ര, ഹംസ പെരുമ്പിടി, കെ ഹാരിസ്, ജോയ് ഓലിക്കൽ,അനസ് പൊമ്പ്ര കെ യൂസഫ് പ്രസംഗിച്ചു.
إرسال تعليق