കല്ലടിക്കോട് ശ്രീ സത്രം കാവിലമ്മ- ഭക്തിഗാന വീഡിയോ ആൽബം പ്രകാശനവും ദീപസ്തംഭം സമർപ്പണവും നടത്തി

 

കല്ലടിക്കോട് 'ശ്രീ സത്രം കാവിലമ്മ' ഭക്തിഗാന വീഡിയോ ആൽബം പ്രകാശനം ചെയ്തു.ക്ഷേത്രത്തിന്റെ ഉച്ചാറൽ വേല മഹോത്സവം പ്രമാണിച്ച് ശങ്കരൻകുട്ടി പുലാപ്പറ്റ രചിച്ച് പ്രദീപ് ചെറായ ആലാപനം നടത്തി വിഷ്ണു വെട്ടംപറമ്പത്ത് സംവിധാനം ചെയ്ത  ഭക്തിഗാന വീഡിയോ ആൽബം ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.കുതിരവട്ടം സ്വരൂപം അശോകൻ തമ്പാൻ, ക്ഷേത്രം മേൽശാന്തി ഭാസ്കരൻ നായർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.


ആൽബത്തിന്റെ നിർമാണം :രാജു രുഗ്മിണി കർണാടക.ക്യാമറ:സുജിത്ത് പുലാപ്പറ്റ,വിനീത് ഭാസ്കർ.ക്ഷേത്രം പ്രസിഡന്റ് രാജേഷ്,സെക്രട്ടറി ചന്ദ്രൻ ചന്ദ്രാലയം,ഖജാൻജി രാഗേഷ് തുടങ്ങിയവർ സംസാരിച്ചു.ഇതോടനുബന്ധിച്ച്വി.കെ.ശശീന്ദ്രൻ മാഷ് സംഭാവന ചെയ്ത ഓട് വിളക്ക് സമർപ്പണവും,ക്ഷേത്ര മൈതാന സമർപ്പണത്തിനോടനുബന്ധിച്ച് ഭൂമി പൂജയും പ്രദക്ഷിണവും ഫലകം അനാച്ഛാദനവും നടന്നു.ഗണപതി ക്ഷേത്രം പിച്ചള പൊതിഞ്ഞ  ആര്യൻ ബാംഗ്ലൂർ, പന്തൽ സമർപ്പിച്ച രാധ ബാംഗ്ലൂർ,ഭൈരവ കണ്ഠകർണ മേൽക്കൂര ഷീറ്റ് മേഞ്ഞ സതീഷ് മേലേമഠം എന്നിവർക്ക്ക്ഷേത്ര കമ്മിറ്റി നന്ദി അറിയിച്ചു.ക്ഷേത്ര ഭരണസമിതിയും വിശ്വാസി സമൂഹവും ചേർന്ന് ക്ഷേത്രത്തിനോട് അനുബന്ധമായി വാങ്ങിയ ഭൂമി,മേൽശാന്തി കുളങ്കര ഭാസ്കരൻ നായർ,കുളങ്കര ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങ്  നടത്തി.നാമജപ ഘോഷയാത്രയോടെയായിരുന്നു  ഭൂമിപൂജ.










Post a Comment

أحدث أقدم