അവശ്യസാധനങ്ങൾക്ക് തീ വില; മുസ്‌ലിം യൂത്ത് ലീഗ് തച്ചമ്പാറ പഞ്ചായത്ത്‌ പ്രതിഷേധ സംഗമം നടത്തി

 

തച്ചമ്പാറ : സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അവശ്യ സാധനങ്ങൾ വില വർധിപ്പിച്ചതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന യൂത്ത് ലീഗ് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള സപ്ലൈകോ ഓഫിസുകൾക്ക് മുമ്പിലുള്ള സമരം  മുസ്ലിം യൂത്ത് ലീഗ് തച്ചമ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചമ്പാറ മാവേലി സ്റ്റോറിന് മുമ്പിൽ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് സാഹിബ്‌ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് സെക്രട്ടറി നൗഫൽ മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ഇർഷാദ് പി വി, നസീബ്,ലത്തീഫ്, ഷെരീഫ് എം എസ് എഫ് പഞ്ചായത്ത്‌ പ്രസിഡന്റ് സബാഹ് നിഷാദ് എന്നിവർ പ്രധിഷേധമർപ്പിച്ച് സംസാരിച്ചു.






Post a Comment

أحدث أقدم