മൃഗങ്ങളുടെ പേരിൽ വർഗീയത : ജാഗ്രതാ പാലിക്കുക കെ എൻ എം

 

മണ്ണാർക്കാട് : ശ്രേഷ്ഠ സമൂഹം ഉൽകൃഷ്ട മൂല്യങ്ങൾ എന്ന പ്രമേയത്തിൽ കെ എൻ എം സംസ്ഥാന ക്യാമ്പയിനിന്റെ ഭാഗമായി മണ്ണാർക്കാട് മണ്ഡലം പ്രചാരണ ഉദ്ഘാടനം നടത്തി.രാജ്യത്ത് സമാധാനവും പരസ്പര ഐക്യവും നിലനിർത്തി സ്നേഹവും ആദരവും കാത്തു  സൂക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ധാർമികമായ കർത്തവ്യമാണെന്ന് പ്രമുഖ പണ്ഡിതൻ എൻ എ എം ഇസ്ഹാഖ് മൗലവി പറഞ്ഞു.മതത്തിനും ജാതിക്കും ദേശത്തിനും അതീതമായി കുടുംബങ്ങളും മത സമൂഹങ്ങളും പരസ്പരം കണ്ടും സംസാരിച്ചും മനസ്സിലാക്കുക എന്നതാണ് പ്രധാനം.വർത്തമാനകാലത്ത് വ്യാപകമായിരിക്കുന്ന വിദ്വേഷത്തിന്റെ അന്തരീക്ഷത്തിന് പ്രതിരോധം തീർക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇന്ത്യയെ പോലുള്ള ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത്  സാമൂഹ്യ സഹവർത്തിത്വം ഇല്ലാതാക്കുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ശക്തമായി എതിർക്കപ്പെടണം. 




 വിവിധ തരത്തിൽ വർഗീയത  ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് അപകടകരമായ ഭാവി മാത്രമാണ് രാജ്യത്തിന്ന്  സമ്മാനിക്കുക, പ്രചാരണ ഉദ്ഘാടന പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.അംജദ് അൻസാരി,ഹംസ ബാഖവി,ഹസൈനാർ മാസ്റ്റർ,ഹംസ മാസ്റ്റർ തച്ചമ്പാറ എന്നിവർ മണ്ണാർക്കാട് മണ്ഡലം പ്രചരണോദ്ഘാടന പരിപാടിയിൽ സംസാരിച്ചു.


Post a Comment

أحدث أقدم