സ്നേഹാലയം ബഡ്സ് സ്കൂളിന് ഷെഡ് നിർമിച്ചു നൽകി കല്ലടിക്കോട് റോട്ടറി ക്ലബ് അംഗങ്ങൾ

 

കരിമ്പ-സ്നേഹാലയം ബഡ്‌സ്  സ്കൂളിന് കല്ലടിക്കോട് റോട്ടറി ക്ലബ് സ്മൈൽ പ്രൊജക്റ്റിന്റെ ഭാഗമായി നിർമ്മിച്ചു നൽകിയ ഷെഡ് സമർപ്പണ വേളയിൽ റോട്ടറി ക്ലബ് അംഗങ്ങൾ,റോട്ടറി ഗവർണർ വിജയകുമാർ,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ എന്നിവർക്കൊപ്പം

കല്ലടിക്കോട് ; കരിമ്പ  ഗ്രാമപഞ്ചായത്ത് സ്നേഹാലയം ബഡ്സ് സ്കൂൾ കുട്ടികൾക്ക്കൈത്താങ്ങുമായി കല്ലടിക്കോട് റോട്ടറി ക്ലബ്.സ്മൈൽ പ്രൊജക്ടിന്റെ ഭാഗമായി നോട്ട് ബുക്ക് നിർമാണം,
ബുക്ക് ബൈന്റിങ്, ലെറ്റർപാഡ് നിർമ്മാണം, ഉൽപ്പന്നങ്ങൾ ഒരുക്കൽ എന്നിവയ്ക്ക് ആവശ്യമായ വിധം സ്നേഹാലയം കെട്ടിടത്തിനു മുകളിൽ ഒരു ഷെഡ്ഡ് നിർമ്മിച്ചുകൊടുത്താണ്  റോട്ടറി ക്ലബ് അംഗങ്ങൾകനിവിന്റെ കരം നീട്ടിയത്.കല്ലടിക്കോട് റോട്ടറി ക്ലബ് മുമ്പും സ്നേഹാലയത്തിന് സഹായങ്ങൾ നൽകിയിട്ടുണ്ട്.റോട്ടറി ക്ലബ്ബ് ഗവർണർ  ടി.ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡന്റ് അഭിലാഷ് ജി.ആസാദ് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കോമളകുമാരി,എ ജി ആദർശ് കുര്യൻ, തുഷാർ,പി.അനിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി,സി ഡി എസ് ചെയർപേഴ്സൺ ശ്രീജ,തുടങ്ങിയവർ  സംസാരിച്ചു.


Post a Comment

أحدث أقدم