മണ്ണാർക്കാട് :സിപിഎം കാപാലികരാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസിന്റെ കാസർകോട്ടെ ചെറുപ്പക്കാരായ കൃപേഷിന്റെയും ശരത്ത് ലാലിൻ്റെയും രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് ഇ കെ ജസീൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ണാർക്കാട് നിയോജകമണ്ഡലം പ്രസിഡൻറ് പി കെ നസീർ ബാബു അധ്യക്ഷതവഹിച്ചു. കോൺഗ്രസ് നേതാക്കളായ എടത്തനാട്ടുകര കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സിബ്ഗത്തുള്ള ,നസീഫ് പാലക്കാഴി,റസാഖ് മംഗലത്ത്,അഹമ്മദ് സുബൈർ,നാസർ കാപ്പുങ്ങൽ,ടി കെ സക്കീർ ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് സിബിത്ത്,അയ്യൂബ്, എന്നിവർ സംസാരിച്ചു.
إرسال تعليق