കാരാകുറുശ്ശി : കാരാകുറുശ്ശി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാറൽ വേല മഹോത്സവത്തിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് പ്രശസ്ത പിന്നണി ഗായകൻ ജാസ്സി ഗിഫ്റ്റ് നയിച്ച മ്യൂസിക്കൽ നൈറ്റ് തുടക്കത്തിൽ ഗായകൻ പ്രശോഭിന്റെ "നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി...." എന്ന ഗാനം കാഴ്ചക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയും ശബ്ദത്തിന്റെയും, താളത്തിന്റെയും വലിയ അനുഭവം അടുത്തറിയുവാനും കഴിഞ്ഞു. ഗായകൻ ജാസ്സി ഗിഫ്റ്റിന്റെ വരവോടെ ജനങ്ങൾ വലിയ ആഹ്ലാദത്തിൽ ആയി.
ഗാനങ്ങളോടൊപ്പം വേനൽ ചൂടും,പൊടിയും മറന്ന് കുട്ടികളും യുവാക്കളും ആട്ടവും പാട്ടുമായി മ്യൂസിക്കൽ നൈറ്റ് ആഘോഷകരമാക്കി. വേദിയിൽ താൻ മണ്ണാർക്കാടിന്റെ മണ്ണിൽ ആദ്യമായാണ് വരുന്നത് എന്നും കാരാകുറുശ്ശിക്കാർ എന്റെ മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട് എന്നും പ്രശസ്ത പിന്നണി ഗായകൻ ജാസ്സി ഗിഫ്റ്റ് പറഞ്ഞു. വേദിയിൽ ക്ഷേത്ര കമ്മറ്റി ഭാരവാഹികൾ ഗായകൻ ജാസ്സി ഗിഫ്റ്റിനെ പൊന്നാടയണയിച്ച് ആദരിച്ചു. ഫെബ്രുവരി 13നാണ് കാരാകുറുശ്ശി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഉച്ചാറൽ വേല മഹോത്സവം.
إرسال تعليق