-ശ്രീധരൻ അട്ടപ്പാടി
ജനസാന്ദ്രതയാൽ വീർപ്പുമുട്ടുന്ന കൊച്ചുപട്ടണമാണ് മണ്ണാർക്കാട്.ഓരോ ദിവസവും ഈ നഗരത്തിലെത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് വിശ്രമിക്കാനോ അടിസ്ഥാന ആവശ്യം നിറവേറ്റാൻ പൊതുശൗചാലയങ്ങൾ ഇല്ല.ആകെയുള്ള ഒരു ശൗചാലയം ബസ് സ്റ്റാൻഡിനോട് ചേർന്ന് ഉള്ളത് മാത്രമാണ്.നഗരത്തിൽ മറ്റെവിടെയും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇല്ല. നഗരത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശങ്കയകറ്റാന്‍ ആശങ്കയിലാവുകയാണ്.തിരക്കേറിയ നഗരത്തിന്റെ രണ്ടോ മൂന്നോ അതിർത്തികളിലായി യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതുശൗചാലങ്ങള്‍ സ്ഥാപിക്കണമെന്നാവശ്യം എവിടെയും അംഗീകരിക്കപ്പെട്ടു കാണുന്നില്ല.ഏറെ നാളായി അധികാരികൾക്ക് പലതവണ നിവേദനം നൽകിയിട്ടും ഇവിടെ ഈ നഗരത്തിൽ എവിടെയും നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രം ഇല്ല.പൊരിവെയിലത്താണ് സ്ത്രീകളും കുട്ടികളും ബസ് കാത്തുനിൽക്കുന്നത്.നഗരത്തിലെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ പലതും 'കാത്ത് നില്‍പ്പ്' കേന്ദ്രങ്ങളാണ്.ഒന്നിരിക്കാൻ പോലും പറ്റാത്ത ഇരുമ്പ് കുഴലുകളാണ് വച്ചിട്ടുള്ളത്. ഈ ഇരുമ്പ് വലയത്തിനു മുകളിൽ ചെറുപ്പക്കാർക്ക് പോലും ഇരിക്കാൻ ആവില്ല.നൂറുകണക്കിന് ബസ്സുകൾ ഓരോ ദിവസവും കയറിയിറങ്ങുന്ന ബസ് സ്റ്റാൻഡിലും ഇത് തന്നെയാണ് സ്ഥിതി. വിദ്യാര്‍ഥികളടക്കം നിരവധിയാളുകളാണ് ഇവിടെ ഓരോ മണിക്കൂറിലും ബസ് കാത്തു നില്‍ക്കുന്നത്.ഇവിടെ ഇരിപ്പിടത്തിന് പകരം കൊടും വെയിൽ സഹിക്കണം.വെയിൽ ചൂട് സഹിക്കാനാവാതെ ചിലരെല്ലാം ചെറിയ ചെറിയ തണലിലേക്ക് കോഴിക്കുഞ്ഞുങ്ങളെ പോലെ പതുങ്ങി നിൽക്കുന്നത് കാണാം.വെയ്റ്റിങ് ഷെല്‍ട്ടറുകള്‍, കുടിവെള്ളം,വൈഫൈ സൗകര്യം,നല്ല ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ആധുനിക ബസ് ബേകളുടെ ആവശ്യം ചൂണ്ടിക്കാട്ടാനും അധികാരികൾക്ക് മുമ്പിൽ ഉന്നയിക്കാൻ പോലും പ്രതിപക്ഷ പാർട്ടിയോ മറ്റേതെങ്കിലും സന്നദ്ധ സംഘടനകളും തയ്യാറല്ല.നഗരത്തിലെ ഭൂരിഭാഗം ബസ് സ്റ്റോപ്പുകളുടേയും സ്ഥിതി തുറന്ന ചൂടും വെയിലും മാത്രം .ജില്ലയിലെ തന്നെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയില്‍ പോകാനും മറ്റുമെത്തുന്ന പ്രായമയവരടക്കം മണിക്കൂറുകള്‍ റോഡിന് ഇരുവശവും നില്‍ക്കേണ്ട അവസ്ഥയാണ്. വെറുതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ റോഡിന്റെ ഇരുവശവും പൂച്ചട്ടി വച്ചാൽ മണ്ണാർക്കാട് നഗരം ദുബായിയോ അബുദാബിയോ ആവില്ല.കാഴ്ച മറക്കാനുള്ള പൂച്ചെടികൾ അല്ല നഗരത്തിന് ആവശ്യം.ഓരോ ദിവസവും നൂറുകണക്കിന് യാത്രക്കാർ വന്ന് ഇറങ്ങുകയും കയറുകയും ചെയ്തു പോകുന്ന,ദേശീയപാതയിൽ മണ്ണാർക്കാട് പോലുള്ള തിരക്കേറിയ ഒരു നഗരത്തിൽ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ എന്തുണ്ട്?ഇതിനൊരു പരിഹാരം കാണണമെന്നാണ് നല്ലവരായ നാട്ടുകാരുടെ ആവശ്യം.
إرسال تعليق