ഇനി കാത്തിരിക്കേണ്ട: പ്രതീക്ഷിച്ചതിലും നേരത്തെ ‘ആടുജീവിതം’ തിയേറ്ററിൽ എത്തും

 

മലയാളി സിനിമാ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേഷനാണ്പുറത്ത് വന്നിരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് മാറ്റിയെന്ന വിവരം ഔദ്യോ​ഗികമായി അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മാര്‍ച്ച് 28-ന് ആടുജീവിതം തിയേറ്ററിലെത്തുമെന്നാണ് അിയറപ്രവർത്തകർ അറിയിച്ചത്. ചിത്രം ഏപ്രില്‍ 10 ന് എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.ബെന്യാമിന്റെ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയാണ് ആടുജീവിതം. പൃഥ്വിരാജിനെ കൂടാതെ അമലാപോളും ശോഭാ മോഹനുമാണ് മലയാളത്തില്‍ നിന്നുള്ള മറ്റു താരങ്ങള്‍. എ.ആര്‍. റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിൽ- ഛായാഗ്രഹണം. പ്രശാന്ത് മാധവ് -കലാസംവിധാനം.



ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14 നാണ് പൂർത്തീകരിച്ചത്. ജോർദാനിലായിരുന്നു ചിത്രം കൂടുതലും ഷൂട്ട് ചെയ്തത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്.


Post a Comment

أحدث أقدم