എല്ലാവർക്കും ആരോഗ്യം' കിവ ഫൗണ്ടേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസുകളും നടത്തി

 

മണ്ണാർക്കാട്: 'എല്ലാവർക്കുംആരോഗ്യം' എന്ന ലക്ഷ്യത്തോടെ വിവിധ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന കിവ ഫൗണ്ടേഷനും അലിഫ് ഗ്രൂപ്പും സംയുക്തമായി  സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണം ക്ലാസുകളും നടത്തി.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പാറയിൽ മുഹമ്മദ്‌ കുട്ടി ക്യാമ്പ് ഉൽഘാടനം ചെയ്തു.സൈദ് മുഹമ്മദ്‌ അൽ ഹസനി ഒറ്റപ്പാലം അധ്യക്ഷനായി.ആയുർവേദം,അക്യുപങ്‌ചർ,ജനറൽ വിഭാഗം സേവനങ്ങളും  കണ്ണ് പരിശോധന, പ്രഷർ ചെക്കപ്പ്,ഡെന്റൽ വിഭാഗത്തിലും സൗജന്യ സേവനങ്ങൾ നൽകി.



ക്യാമ്പിൽ കുന്തിപ്പുഴ- അഹല്യ ഫൌണ്ടേഷൻ കണ്ണാശുപത്രിയിലെ ഡോക്ടർമാരും വിദഗ്‌ദ്ധരും രോഗികളെ പരിശോധന നടത്തി. കൂടാതെ ഡെന്റൽ വിഭാഗം ഡോക്ടർ ഡോ.അഖിലും രോഗികൾക്ക് ചികിത്സ നൽകി.നമ്മുടെ സമൂഹം ആരോഗ്യപരമായി ഇനിയും പരിഷ്കൃതരാവേണ്ടതുണ്ട്.ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് ആരോഗ്യം നിലനിർത്താൻ ഏറ്റവും അത്യാവശ്യമാണ്.കിവ ഫൌണ്ടേഷൻ ചെയർമാൻ ഷമീർ ബാബു,കിവ ഫൌണ്ടേഷൻ  ട്രഷറർസ്വാലിഹ് സഖാഫി,മാനേജിങ് ഡയറക്ടർ ഷരീഫ് ഫാളിലി തുടങ്ങിയവർ സംസാരിച്ചു.


Post a Comment

أحدث أقدم