കല്ലടിക്കോട് :ഗുരു-ശിഷ്യ-സാമൂഹ്യ ബന്ധത്തിന്റെ ശ്രേഷ്ഠ സ്മരണകളോടെ കോണിക്കഴി ആർ.കെ.എ.യു.പി സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവരും പഠിപ്പിച്ചിറങ്ങിയ വരുമായ സഹൃദയർ ഒത്തു ചേർന്നു.നവതി ആഘോഷത്തിനു ശേഷം ചെന്നൈയിൽ നിന്നും നാട്ടിലെത്തിയ,നാലു പതിറ്റാണ്ടിലേറെ ആർ കെ യു പി സ്കൂളിന്റെ പ്രഥമ അധ്യാപകനായിരുന്ന രാമസ്വാമി മാസ്റ്ററെ കല്ലടിക്കോട് ചേർന്ന സ്നേഹ സംഗമത്തിൽ, സഹപ്രവർത്തകരും ശിഷ്യരും ചേർന്ന് ആദരിച്ചു.വളരെക്കാലം ബാങ്കിംഗ് മേഖലയിൽ പ്രവർത്തിച്ച കരിമ്പ ശങ്കരനാരായണനെയും യോഗത്തിൽ ആദരിച്ചു.ബിന്ദു പി. മേനോൻ എഴുതിയ പുസ്തകങ്ങൾ വിശിഷ്ടാതിഥിക്ക് കൈമാറി.
ഏറ്റവും മഹത്ത്വമേറിയ ജോലികളിൽ ഒന്നാണ് അധ്യാപനം. അധ്യാപകരിലൂടെയാണ് ഉയർന്ന മൂല്യങ്ങളുള്ളവരും അറിവുള്ളവരുമായ ഒരു തലമുറ ഉദയം ചെയ്യുന്നത്.അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചു നടത്തിയ ജീവിതത്തിന് ദിശ പകർന്നവരാണ് ഗുരുക്കന്മാർ. മാതാപിതാക്കളെയും ഗുരുക്കന്മാരെയും സ്മരിച്ചു കൊണ്ടുവേണം ഓരോ ദിനവും തുടങ്ങാന്‍. പ്രഗത്ഭനായ അധ്യാപകന്‍,സഹൃദയൻ,നല്ല സാമൂഹ്യ സേവകൻ,ഗുണകാംക്ഷി തുടങ്ങിയ വിശേഷണങ്ങളോടെ ജ്വലിച്ചുനിന്ന വ്യക്തിത്വമായിരുന്നു രാമസ്വാമി മാസ്റ്റർ എന്ന് സൗഹൃദ ഭാഷണത്തിൽ ശിഷ്യർ ഓർമിച്ചു. രാമസ്വാമി മാസ്റ്ററുടെ ശിഷ്യനും സഹപ്രവർത്തകനുമായിരുന്ന വി.കെ.ശശീന്ദ്രൻ അധ്യക്ഷനായി.ചന്ദ്രകുമാർ,ജമാൽ,ആലീസ് കുട്ടിടീച്ചർ,നൂർജഹാൻ,താര,കോമളവല്ലി തുടങ്ങിയവർ സംസാരിച്ചു
إرسال تعليق