കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ ഇരുവരും പരിശീലകൻ ശരത് കുമാറിനൊപ്പം
കല്ലടിക്കോട് :കോട്ടയം പാലാ സെന്റ് തോമസ് കോളേജിൽ വെച്ചുനടന്ന കേരള സ്റ്റേറ്റ് പഞ്ചഗുസ്തി മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കി ഇടക്കുറുശ്ശി ഫിറ്റ്നസ് വേൾഡ് ജിം കായിക താരങ്ങളായ ഇടക്കുറുശ്ശി സ്വദേശികൾ ശശികലയും സജിനി അജിയും.ഗ്രാൻഡ് മാസ്റ്റേഴ്സ് വിഭാഗത്തിൽ 50 വയസ്സ്, 70 കിലോ ശരീരഭരത്തിൽ ശശികല വലതും ഇടതും വെള്ളിമെഡൽ സ്വന്തമാക്കുകയും,മാസ്റ്റേഴ്സ് വിഭാഗത്തിൽ 40 വയസ്സ്, 80 കിലോ ശരീരഭരത്തിൽ സജിനി അജി വെള്ളിമെഡൽ സ്വന്തമാക്കുകയും ചെയ്തു.
2023 സജിനി സംസ്ഥാനതലത്തിൽ വെങ്കലമെഡൽ ജേതാവും ആയിരുന്നു. ഇതിനോടകം ഇതുവരെയും കേരള ടീമിലേക്ക് തിരഞ്ഞെടുത്തു.ശശികലയും സജിനി അജിയും കരിമ്പ ഇടകുറുശ്ശി ഫിറ്റ്നസ് വേൾഡ് ജിം കായിക താരങ്ങളാണ് ശരത് കുമാറാണ് പരിശീലകൻ
إرسال تعليق