കരിമ്പുഴയിൽ റബ്ബർ തോട്ടത്തിൽ വൻ തീപിടുത്തം

 

കരിമ്പുഴ: കോട്ടപ്പുറം കരിമ്പന വരമ്പത്തുനിന്നും കരിമ്പുഴ തീരദേശ റോഡിലേക്ക് പോകുന്ന വഴിയിലുള്ള റബ്ബർ തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്. വൈകിട്ട് 3.30 ഓടുകൂടിയാണ് തീപിടിച്ചത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ മണ്ണാർക്കാട് ഫയർഫോഴ്സിനെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. കൂടുതൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മണ്ണാർക്കാട് ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം വലിയൊരു നാശനഷ്ടത്തിൽനിന്നുമാണ് രക്ഷപ്പെട്ടത്.






Post a Comment

أحدث أقدم