പാലക്കാട് :ഡൽഹി റിപ്പബ്ലിക് ദീന പരേഡിൽ പങ്കെടുത്ത 27 പാലക്കാട് ബറ്റാലിയനിലെ എൻസിസി കേഡറ്റ് ആദിത്യ കൃഷ്ണന് ഗവൺമെന്റ് വിക്ടോറിയ കോളേജും പാലക്കാട് 27 എൻ സി സി ബറ്റാലിയനും സംയുക്തമായി സ്വീകരണം ഒരുക്കി. ഗവൺമെന്റ് വിക്ടോറിയ കോളേജിൽ നടന്ന അനുമോദന യോഗത്തിൽ വിക്ടോറിയ കോളേജ് പ്രിൻസിപ്പൽ ബാബുരാജ് അധ്യക്ഷത വഹിച്ചു. ബോട്ടണി വിഭാഗം മേധാവി രശ്മി അനുമോദന പ്രസംഗം നടത്തി.വിക്ടോറിയ കോളേജിലെ അസിസ്റ്റന്റ്നോഡൽ ഓഫീസർ (എൻസിസി) കമറുൽ ലൈല, സുബൈദാർ മേജർ മഞ്ജിത്ത് സിംഗ് എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ബാബുരാജ് ആദിത്യ കൃഷ്ണന് ഉപഹാരം സമ്മാനിച്ചു.ആദിത്യ കൃഷ്ണന്റെ രക്ഷിതാക്കളായ ടി പി അച്യുതാനന്ദൻ,ജ്യോതി എന്നിവരും ചടങ്ങിൽപങ്കെടുത്തു.ഡൽഹി തൽക്കാൽ സൈനിക ക്യാമ്പിൽ പങ്കെടുത്ത എൻസിസി കേഡറ്റ് സനീഷിനെയും ചടങ്ങിൽ അഭിനന്ദിച്ചു.ചടങ്ങിൽ അനന്തു നന്ദി പ്രകാശിപ്പിച്ചു.
إرسال تعليق