കൊച്ചി കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാദമി സൗജന്യ അഭിനയ പരിശീലന കളരി നടത്തുന്നു

 

കൊച്ചി :അഭിനയമാണ് നിങ്ങളുടെ അഭിനിവേശമെങ്കിൽ,നിങ്ങളുടെ അഭിലാഷം സാക്ഷാത്കരിക്കാൻ ഇതാ ഒരു സുവർണാവസരം. കലാരംഗത്ത് വിശ്രുതമായ 'കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാദമി'പ്രശസ്ത സംവിധായകൻ സുനിൽ മാധവിന്റെ നേതൃത്വത്തിൽ സൗജന്യമായി രണ്ടു ദിവസ അഭിനയ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.അഭിനയ കലയുടെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും, ചലച്ചിത്ര അനുബന്ധ മേഖലകളെക്കുറിച്ചുമുള്ള പഠനങ്ങൾക്കും ആശ്രയിക്കാവുന്ന ഒരു മികച്ച സ്ഥാപനമായി പ്രവർത്തിക്കുന്ന കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാദമി ഒരു കരിയർ എന്ന നിലയിൽ അഭിനയ കോഴ്സിലൂടെ നിരവധി വിദ്യാർത്ഥി-യുവജനങ്ങൾക്ക് അവരുടെ പ്രതീക്ഷകൾക്കൊപ്പം ചേർന്ന് സ്വപ്‌നങ്ങൾ യഥാർഥ്യമാക്കി ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ഇതിലൂടെ പ്രാപ്തമാക്കുന്നു.സൗജന്യ ശില്പശാലയിലൂടെ  കലാകാരന്മാർക്കും കലാകാരികൾക്കും മികച്ച അവസരങ്ങൾ തുറന്നിടുകയാണ്  കലാഭവൻ യൂണിവേഴ്സൽ മീഡിയ അക്കാദമി.അര നൂറ്റാണ്ടിന്റെ പാരമ്പര്യവും സിനിമ ടെലിവിഷൻ മേഖലക്ക് ഒട്ടനവധി അഭിനേതാക്കളെ സംഭാവന ചെയ്തിട്ടുള്ളതുമായ ഈ സ്ഥാപനം അഭിനേതാവ്‌ ആകാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച്‌ 21,22 മാർച്ച്‌ 27,28 തിയ്യതികളിൽ രണ്ടു ഘട്ടങ്ങളിലായി ശില്പശാല നടത്തും.ദേശീയ അവാർഡ് ജേതാവും ആയിരത്തലധികം പരശീലന ക്ലാസുകൾ നടത്തിയ പരിചയ സമ്പന്നനുമായ സംവിധായകൻ സുനിൽ മാധവ് നേതൃത്വം കൊടുക്കും.ആക്ടിങ്,ഫോട്ടോഗ്രാഫി,മേക്കപ്പ്,സ്ക്രിപ്റ്റ്,എഡിറ്റിംഗ്, സംവിധാനം,തുടങ്ങിയ സിനിമ സംബന്ധിയായ അംഗീകൃത കോഴ്‌സുകളും ഇതിന്റെ ഭാഗമായി ആരംഭിക്കുന്നതായും, കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും സ്ഥാപനത്തിന്റെ ചെയർമാൻ  ഡോ.ടോമി പുത്തനങ്ങാടി,അക്കാദമിക് ഡയറക്ടർ സുനിൽ മാധവ്,സിഇഒ രമേഷ്.ജി,പ്രിൻസിപ്പൽ കവിത രമേഷ്,കോർഡിനേറ്റർ വിനോദ്.എൻ.പി തുടങ്ങിയവർ  വാർത്താക്കുറിപ്പിൽ അറിയിച്ചു.സൗജന്യ അഭിനയ പരശീലന കളരിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.ഫോൺ:8157851999,8606050799,8547154476


Post a Comment

أحدث أقدم