മണ്ണാർക്കാട് : ഒരു ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ മണ്ണാർക്കാട്പൊലിസ് പിടികൂടി. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേൽ(47), മലപ്പുറം പൂരൂർ സ്വദേശി ഫൈസൽ (41) എന്നിവരാണ്അറസ്റ്റിലായത്. ഇവർ സംസ്ഥാനത്തെ കള്ളനോട്ട് മാഫിയയിലെ പ്രധാന കണ്ണികളാണെന്ന് പൊലിസ് പറഞ്ഞു. കുമരംപുത്തൂർ ഭാഗത്ത് കള്ളനോട്ട് കൈമാറ്റം ചെയ്യാനായി കൊണ്ട് വന്നിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആർ.ആനന്ദിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം ഇന്ന് കുമരംപുത്തൂർ ഭാഗ ത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിലെത്തിയ പ്രതികളെ 91,000 രൂപയുടെ കള്ളനോട്ടുകളുമായി അറസ്റ്റ് ചെയ്തത്.
മണ്ണാർക്കാട് ഡിവൈഎസ്പി ടി.എസ്.സിനോജിന്റെ മേൽനോട്ടത്തിൽ പൊലിസ് ഇൻസ്പെക്ടർ ഇ.ആർ.ബൈജുവിന്റെ നിർദേശ പ്രകാരം എസ്.ഐമാരായ സി.എ.സാദത്ത്, എസ്.ഉണ്ണി, സീനിയർ സിവിൽ പൊലിസ് ഓഫിസർമാരായ വിനോദ്കുമാർ, മുബാറക്ക് അലി, ഡാൻസാഫ് സക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
إرسال تعليق