കരിമ്പുഴ :തെക്കേടത്ത് കൃഷ്ണപ്പൊതുവാൾ സ്മാരക ട്രസ്റ്റ് നൽകിവരുന്ന 2023 വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കരിമ്പുഴയുടെ കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്ക് നൽകുന്ന 5001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന കലാവല്ലഭ പുരസ്കാരം കരിമ്പുഴ രാമനും കരകൗശല രംഗത്തെ മികവിന് മുതിർന്ന പൗരന് നൽകുന്ന 3001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന കരകൗശല പുരസ്കാരം ശ്രീകൃഷ്ണപുരം തോട്ടരയിലെ കെ.പി.കുഞ്ഞനും സ്ത്രീ ശാക്തീകരണരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച വനിതക്ക് നൽകുന്ന 3001 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന സ്ത്രീശക്തി പുരസ്കാരം വെള്ളിനേഴി പകരാവൂർ നിവാസി രജനി രാമൻകുട്ടിക്കും സാഹിത്യ രംഗത്ത് മികവ് പുലർത്തിയ യുവതക്ക് നൽകുന്ന 3001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന യുവശക്തി പുരസ്കാരം കരിമ്പുഴ കോട്ടപ്പുറത്തെ വിസ്മയ സോമനും നൽകുന്നതിന് തീരുമാനിച്ചു.
കെ. ബാലകൃഷ്ണൻ, പി.എ.തങ്ങൾ, കുട്ടികൃഷ്ണൻ.സി.കെ, രാമദാസ് തോപ്പിൽ, വിനോദ് എരിക്കഞ്ചേരി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ മാർച്ച് 03 ഞായറാഴ്ച രാവിലെ 10 മണിക്ക് കരിമ്പുഴ സെന്ററിലെ കുലിക്കിലിയാട് സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ വിതരണം ചെയ്യും.
إرسال تعليق