തൃശ്ശൂർ :ഹെവി മെഷിനറി മേഖലയിലും കേരളത്തിന്റെ മുദ്രപതിപ്പിച്ചുകൊണ്ട്ഖത്തറിലെ സീഷോർ കമ്പനിയുടെ സാങ്കേതിക വിദ്യയുപയോഗിച്ച് പൂർണ്ണമായും കേരളത്തിൽ നിർമ്മിച്ച സാറ്റോ ക്രെയിൻ ഇത്തവണ മെഷിനറി എക്സ്പോയിൽ പ്രദർശനത്തിനെത്തി. ഭാരമേറിയ സാധനങ്ങൾ ലോഡ് ചെയ്യുന്നതിനും അൺലോഡ് ചെയ്യുന്നതിനും ഈ ട്രക്കുകളെ ഉപയോഗിക്കാം.ട്രക്കിൽ നിലയുറപ്പിച്ച് 360°യിൽ ചലിപ്പിക്കാനാകുന്ന ഈ ക്രെയിനുകളിൽ മൂന്നുമുതൽ 12 വരെ ടൺ വരെ കൈകാര്യം ചെയ്യാൻ സാധിക്കും.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ലോഡിംഗ്-അൺലോഡിംഗ് ക്രെയിനുകൾ കേരളത്തിൽ നിർമ്മിക്കുന്നത് ഇതാദ്യമായിട്ടാണ്. സാറ്റോ ക്രെയിനുകൾ എക്സ്പോയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ഔപചാരികമായ പ്രവർത്തനോദ്ഘാടനം അടുത്തമാസമാണ് നടക്കുന്നത്. കൊടുങ്ങല്ലൂർ മതിലകത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനം ഹെവി മെഷിനറി രംഗത്തും കേരളത്തിന്റേതായ മുദ്ര പതിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
إرسال تعليق