ഇൻസൈറ്റ് അവാർഡ് ടി.വി.ചന്ദ്രന് സമ്മാനിച്ചു. മേളയിലെ മികച്ച ഡോക്യൂമെന്ററി 'തെരിക'

 

പാലക്കാട് :ചലച്ചിത്ര മേഖലയിലെ ആയുഷ്കാല നേട്ടങ്ങൾക്കും നല്ല സിനിമയ്ക്കുള്ള സമഗ്ര സംഭവനയ്ക്കുമായി ഇൻസൈറ്റ് ദ്  ക്രിയേറ്റീവ് ഗ്രൂപ്പ്  നൽകിവരുന്ന ഇൻസൈറ്റിന്റെ ഒൻപതാമത് അവാർഡ് ചലച്ചിത്ര പ്രതിഭ ടി.വി. ചന്ദ്രന് ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ.ചെത്തല്ലൂരും ഇൻസൈറ്റ് സെക്രട്ടറി മേതിൽ കോമളൻകുട്ടിയും  ചേർന്ന് സമ്മാനിച്ചു.വൈസ് പ്രസിഡന്റ് സി.കെ.രാമകൃഷ്ണൻ പൊന്നാട അണിയിച്ചു.ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഏഴാമത് കെ . ആർ.മോഹനൻ മെമ്മോറിയൽ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ സമാപന യോഗത്തിലെ പ്രത്യേക ചടങ്ങിൽ വൈസ് പ്രസിഡന്റ് ഫെസ്റ്റിവൽ ഡയറക്ടർ കെ.വി.വിൻസെന്റ് പ്രശസ്തിപത്രം വായിച്ചു സമർപ്പിക്കുകയും ഖജാൻജി മാധവദേവ്‌ അവാർഡ് തുകയായ 25,000 രൂപ കൈമാറുകയും ചെയ്തു. ഇൻസൈറ്റ് അവാർഡ് ജൂറി അംഗമായ എം.പി.സുകുമാരൻ നായർ ടി.വി.ചന്ദ്രനെ സദസ്സിനു പരിചയപ്പെടുത്തി അവാർഡ് പ്രഖ്യാപനം നടത്തി.ചലച്ചിത്ര നിരൂപകനും ഇൻസൈറ്റ് അവർഡ്  ജൂറി അംഗവുമായ ഡോക്ടർ.സി. എസ് .വെങ്കിടേശ്വരൻ,മുൻ ഇൻസൈറ്റ് അവാർഡ് ജേതാക്കളായ ചലച്ചിത്ര ശബ്ദലേഖകൻ ടി. കൃഷ്ണനുണ്ണി,ചലച്ചിത്ര സന്നിവേശകൻ വി.വേണുഗോപാൽ എന്നിവരും,ഫെസ്റ്റിവൽ ജൂറി അംഗമായ ബൈജു ചന്ദ്രനും ചലച്ചിത്ര സംവിധായകൻ ഫാറൂക് അബ്ദുള്ളയും പങ്കെടുത്തു.ടി.വി. ചന്ദ്രൻ മറുപടി പ്രസംഗം നടത്തി.



  ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഏഴാമത് കെ.ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്ററി അവാർഡ് നൗഫൽ മറിയം ബ്ലാത്തൂർ സംവിധാനം ചെയ്ത "തെരിക'എന്ന ഡോക്യുമെന്ററിക്കു ലഭിച്ചു.പതിനായിരം രൂപയും ശിൽപ്പി പ്രമോദ് പള്ളിയിൽ രൂപകൽപന ചെയ്ത ട്രോഫിയും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് അവാർഡ്.ചലച്ചിത്ര മാധ്യമ മേഖലയിലെ പ്രഗൽഭരായ ബൈജു ചന്ദ്രൻ,ഡോക്ടർ സി. എസ്.വെങ്കിടേശ്വരൻ. വിധു വിൻസെന്റ് എന്നിവരടങ്ങുന്ന ജൂറിയുടെ പ്രത്യേക പരാമർശത്തിന് ദിലു  മാളിയേക്കൽ സംവിധാനം ചെയ്ത "സാഹ്റീല ",അതുല്യ ഷൈജ സംവിധാനം ചെയ്താ "എങ്ക മണ്ണ് " ഷൈക സനയും പങ്കജ് ഋഷി കുമാറും ചേർന്നു സംവിധാനം ചെയ്ത  " ദോസ് ത്രീ മന്ത്സ് ", ശ്രേയന്തി യും പ്രേം അക്കാറ്റൂസും ചേർന്ന് നിർമ്മിച്ച "റ്റാം -ബ്രാം കുക്കിംഗ് " എന്നീ ഡോക്യൂമെന്ററികൾ അർഹരായി.മേളയിൽ പതിനഞ്ചു  മത്സര ഡോക്യൂമെന്ററികളും ഇൻസൈറ്റ് നിർമ്മിച്ച രണ്ടു മത്സരേതര ഡോക്യൂമെന്ററികളും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. ചർച്ചകൾക്കു വിധേയമാക്കി.ഇൻസൈറ്റ് പ്രസിഡന്റ് കെ.ആർ. ചെത്തല്ലൂറിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന യോഗത്തിൽ സമ്മാനങ്ങൾ  വിതരണം  ചെയ്തു. ചലച്ചിത്ര പ്രതിഭകൾ ടി. വി.ചന്ദ്രൻ,എം. പി. സുകുമാരൻ നായർ, ഡോക്ടർ സി.എസ്.. വെങ്കിടേശ്വരൻ,ടി. കൃഷ്ണനുണ്ണി,വി. വേണുഗോപാൽ, ബൈജു ചന്ദ്രൻ,  ഫാറൂഖ്അബ്ദുൽ റഹിമാൻ,ഫെസ്റ്റിവൽ ഡയറക്ടർ കെ.വി. വിൻസെന്റ്,സി. കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.കെ. മോഹനനെ അനുസ്മരിച്ചു കൊണ്ടുള്ള "മോഹന സ്മൃതിയും"മേളയുടെ ഭാഗമായി നടന്നു. മാണിക്കോത് മാധവദേവ് സ്വാഗതവും, മേതിൽ കോമളൻകുട്ടി നന്ദിയും പറഞ്ഞു.


Post a Comment

أحدث أقدم